കോട്ടയം: കേരള, എംജി, കാലിക്കറ്റ,് കണ്ണൂര്‍, സംസ്കൃത, മലയാള സര്‍വകലാശാലകളില്‍ ഇത്തവണ നടപ്പാക്കുന്ന നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷ ഉണ്ടാകില്ല. സര്‍വകലാശാലകളില്‍ നിലവിലുള്ള മാനദണ്ഡം അനുസരിച്ച് നേരിട്ട് മെരിറ്റ് അടിസ്ഥാനത്തില്‍ തന്നെയാവും അഡ്മിഷന് നല്‍കുക. പ്ലസ് ടു പരീക്ഷാഫലം വന്ന് ഒരാഴ്ചയ്ക്കകം കോഴ്സുകള്‍ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും അക്കാദമിക്ക് കലണ്ടര്‍ നിര്‍ദ്ദേശിക്കുന്നു. പ്രവേശനത്തിന് ജൂണ്‍ 10 വരെ അപേക്ഷ സ്വീകരിക്കും. 15ന് പ്രവേശനനടപടികള്‍ തുടങ്ങും. 30ന് മുമ്പ് ഒന്നുരണ്ടും ഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയാക്കി ജൂലായ് ഒന്നിന് ക്ളാസ് ആരംഭിക്കണം.
അഫിലേറ്റഡ് കോളേജുകളിലെ അധ്യാപകര്‍ക്ക് ജൂണ്‍ 15ന് മുന്‍പ് സര്‍വകലാശാലയുടെ മേല്‍നോട്ടത്തില്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ക്കുള്ള പരിശീലനം നല്‍കണം. എല്ലാ കോളേജുകളും ആവശ്യമായ സ്ഥാപനതല ആസൂത്രണം നടത്തി വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: