കണ്ണൂർ: തലശേരി അതിരൂപതയുടെ വിലക്ക് തള്ളി കെസിവൈഎം. ദി കേരള സ്റ്റോറി കണ്ണൂർ ചെമ്പൻതൊട്ടിയിൽ പ്രദർശിപ്പിച്ചു. സിനിമ പ്രദർശിപ്പിക്കില്ലെന്ന് തലശേരി അതിരൂപത വ്യക്തമാക്കിയിരുന്നു. എന്നാൽ അത് മറികടന്ന് ചിത്രം പ്രദർശിപ്പിക്കുകയായിരുന്നു കെസിവൈഎം.
ചെമ്പൻതോട്ടി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ ഇന്നലെ രാത്രി എട്ട് മണിക്കാണ് പ്രദർശനം നടന്നത്. നിരവധി കെസിവൈഎം പ്രവർത്തകരും സിനിമ കാണാൻ എത്തിയിരുന്നു. നേരത്തേ ‘കേരള സ്റ്റോറി’ പള്ളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപത വ്യക്തമാക്കിയിരുന്നു. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ രൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്‌ട്രീയത്തിനൊപ്പം നിൽക്കാനില്ല. തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ല’, എന്നായിരുന്നു തലശേരി രൂപതയുടെ നിലപാട്.
ഇടുക്കി രൂപതയ്‌ക്കെതിരെ രണ്ടു മുന്നണികള്‍ രംഗത്ത് വന്നപ്പോഴാണ് കെസിവൈഎം സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കാത്തലിക് യൂത്ത്മൂവ്‌മെന്റ് ഡയറക്ടര്‍ ഫാ.ജോര്‍ജ് വെള്ളക്കക്കുടിയില്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. വെള്ളിയാഴ്ച ഇത് സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കും. പ്രണയം നടിച്ച് പെണ്‍കുട്ടികളെ കുരുക്കുന്ന സംഭവങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി രൂപത നിരീക്ഷിച്ച് വരികയാണ്. പെണ്‍കുട്ടികള്‍, അവരുടെ രക്ഷിതാക്കള്‍, കോടതി നടപടികള്‍ എന്നിവ സംബന്ധിച്ച് രൂപതയ്‌ക്ക് നേരിട്ടറിവുള്ളതാണ്. ഈ വിഷയം ഇതിവൃത്തമാക്കി രൂപതയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗം പ്രണയമന്ത്രം എന്ന നാടകം 2020 ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അഞ്ച് സ്റ്റേജുകളില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും കൊവിഡിനുശേഷം തുടരാനായില്ല, അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദും ഭീകര മതപ്രവര്‍ത്തനവും വിഷയമായ കേരള സ്റ്റോറി സിനിമ തെരഞ്ഞെടുപ്പിലെ മുഖ്യ രാഷ്‌ട്രീയമായതോടൊപ്പം ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ ‘വൈറലാ’കുകയാണ്. അതേ സമയം കേരള സ്റ്റോറിക്ക് ബദലായി എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്‍റ് ജോസഫ് പള്ളിയിൽ മണിപ്പൂർ സംഭവങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: