കോട്ടയം: പരിസ്ഥിതി ലോല മേഖല സംബന്ധിച്ചുള്ള നടപടിക്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശയക്കുഴപ്പം നീങ്ങുന്നില്ല .ജില്ലാതല സൂക്ഷ്മ പരിശോധനാ സമിതികള്‍ നേരത്തെ നല്കിയ വിവരങ്ങള്‍ ചേര്‍ത്ത് സംസ്ഥാന പരിസ്ഥിതി വകുപ്പ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതില്‍ അപാകതയുള്ളതായി ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ഭൂ രേഖകളും മറ്റും വീണ്ടും പരിശോധിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
കരടു റിപ്പോര്ട്ടിന്മേലുള്ള അഭിപ്രായം ഉടന്‍ അറിയിക്കാന്‍ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വകുപ്പ് ഡയറക്ടര്‍മാക്ക് നിര്‍ദേശം നല്‍കിയിരിക്കയാണ്.
അതേസമയം പരിസ്ഥിതി ലോല മേഖല (ഇ. എസ്.ഐ) സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വീണ്ടും കേരളം സാവകാശം തേടി. ജനുവരി 30 സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് ആണ് വീണ്ടും വൈകിപ്പിക്കുന്നത്. 2018ല്‍ കേന്ദ്രസര്‍ക്കാരിന് കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 92 വില്ലേജുകളുടെ അതിര്‍ത്തി നിശ്ചയിച്ചതില്‍ അപാകത ഉള്ളതായി ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: