പാലാ: വേനല്‍ ചൂടിനെ വകവെയ്ക്കാത്ത തെരഞ്ഞെടുപ്പ് ചൂടിന്റെ ആവേശത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോ പാലാ മണ്ഡലത്തെ ഇളക്കിമറിച്ചു. റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും റിന് 250 രൂപ വില ലഭ്യമാക്കുമെന്നുമുള്ള ഉറപ്പ് തുഷാര്‍ വെള്ളാപ്പള്ളി ജനങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചു.
കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ മത്സരരംഗത്ത് 14 സ്ഥാനാര്‍ത്ഥികള്‍. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ഇനിയുള്ള ദിനങ്ങള്‍ വീറുറ്റ പോരാട്ടത്തിന്റെയാകും. യുഡിഎഫും എല്‍ഡിഎഫും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്‍ഡിഎ കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയതോടെ സംസ്ഥാനത്തെ ശ്രദ്ധാകേന്ദ്രങ്ങളുടെ പട്ടികയില്‍ കോട്ടയവും സ്ഥാനം പിടിച്ചു.
ശക്തമായ ത്രികോണ മത്സരം ആരെ തുണയ്ക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചടുലവും ചി്ട്ടയുമായ പ്രവര്‍ത്തനത്തിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി മണ്ഡലത്തിലാകെ ഓടിയെത്തി വോട്ടഭ്യര്‍ത്ഥിക്കുന്നു. ആദ്യ റൗണ്ടില്‍ മണ്ഡലത്തിലെ പ്രമുഖരെ കണ്ടും മതനേതാക്കളെ കണ്ടും പിന്തുണ അഭ്യര്‍ത്ഥിച്ചു.
മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് പ്രചാരണം. കോട്ടയം മണ്ഡലത്തില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചാണ് തുഷാര്‍ വോട്ടുതേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: