അയോദ്ധ്യ: രാമനവമി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചൈത്ര നവരാത്രിയില്‍ വൈഷ്ണവ ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രമണിഞ്ഞ് ബാലകരാമന്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇതാദ്യമായാണ് രാംലല്ല വൈഷ്ണവ വസ്ത്രങ്ങള്‍ അണിയുന്നതെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് എക്സിലൂടെ അറിയിച്ചു.
മയില്‍പ്പീലിയും മഞ്ഞപ്പട്ടുമണിഞ്ഞാണ് ശ്രീരാമവിഗ്രഹം ഭക്തര്‍ക്ക് മുന്നില്‍ അവതരിച്ചത്. നവരാത്രിയുടെ ആദ്യദിനമായ ഇന്നലെ മുതല്‍ രാമനവമി ദിവസമായ പതിനേഴ് വരെ കൈകൊണ്ട് നൂറ്റെടുത്ത കോട്ടന്‍ വസ്ത്രങ്ങളാകും ഭഗവാന് ധരിക്കുക. സ്വര്‍ണവും വെള്ളിയും പതക്കങ്ങള്‍ പതിച്ച വസ്ത്രങ്ങളാണ് ഭഗവാന് അണിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: