തൃശൂര്‍: വിവാദ സിനിമ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. തൃശൂരില്‍ കെ മുരളീധരന്റെ സ്ഥാനാര്‍ഥി പര്യടനപരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഏതാണ് സ്വീകരിക്കേണ്ടതെന്ന് ജനങ്ങള്‍ക്കറിയാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
താന്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ചിലരുടെ ആഗ്രഹമാണ്. അവരതില്‍ ആനന്ദം കണ്ടെത്തട്ടേയെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏറെ വിവാദമുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്ശന് തീരുമാനിച്ചതോടെയാണ് വിവാദം തെരഞ്ഞെടുപ്പ് വിഷയമായി വന്നത്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ ദൂരദര്‍ശനെ തള്ളിപ്പറഞ്ഞ് നിന്ന സമയത്താണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്. തൊട്ടുപിന്നാലെ തലശേരി, താമരശേരി രൂപതകളും ചിത്രം പ്രദര്‍ശിപ്പിക്കും എന്നറിയച്ചതോടെ മുഖ്യമന്ത്രി നിലപാട് കടുപ്പിക്കുകയായിരുന്നു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേരളാ സ്റ്റോറിയുടെ പ്രദര്‍ശനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ആ നിലപാടുകള്‍ക്കെതിരെ ആണ് ചാണ്ടി ഉമ്മന്റെ ഈ അഭിപ്രായപ്രകടനം.
കേരള സ്റ്റോറിയുടെ കഥ
വിദേശത്ത് നഴ്സാവാന്‍ കൊതിച്ച കേരളത്തിലെ കോളെജില്‍ പഠിക്കാന്‍ പോയ ശാലിനി ഉണ്ണികൃഷ്ണന് എന്ന പെണ്‍കുട്ടിയെ ചില മുസ്ലിം യുവാക്കള്‍ കൂട്ടുകാരാണെന്ന് നടിച്ച പ്രണത്തിന്റെ കെണിയില്‍ വീഴ്ത്തുകയും പിന്നീട് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് സിറിയയിലേക്ക് കൊണ്ടുപോവുകയാണ്. അവിടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് വേണ്ടി ശാലിനി ഉണ്ണികൃഷ്ണന് പ്രവര്‍ത്തിക്കേണ്ടിവരുന്നു. ഒടുവില്‍ അവള് സിറിയയിലെ ജയിലില്‍ ആകുന്നു. ഇതിനിടയില്‍ കേരളത്തിലെ ലവ് ജിഹാദില്‍പ്പെട്ട് മതം മാറി സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തകരാകാന്‍ വിധിക്കപ്പെച്ച മറ്റ് ചില പെണ്‍കുട്ടികളുടെ കഥയും ഈ സിനിമയില്‍ കടന്നുവരുന്നു. കേരളത്തില്‍ സംഭവിച്ച കഥകളുടെ സിനിമാഖ്യാനമാണ് കേരള സ്റ്റോറി. സിറിയയില്‍ നടന്ന ഏറ്റമുട്ടലുകളില്‍ കേരളത്തിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും കൊല്ലപ്പെട്ടിട്ടുപോലുമുള്ളത് യാഥാര്‍ത്ഥ്യമാണ്.
ഈ സിനിമ വേദോപദേശ ക്ലാസുകളില്‍ കാണിക്കുകയാണ് ഇടുക്കി അതിരൂപത ചെയ്തത്. ഇതുവഴി കുട്ടികള്‍ക്ക് ലവ് ജിഹാദ് എന്ന കെണി ഒരു യാഥാര്‍ത്ഥ്യമാണെന്നും അതില്‍ പെട്ടുപോകരുതെന്നും അതില്‍ പെട്ടാലുണ്ടാകുന്ന ദുരനുഭവം ഇതാണെന്നും കാട്ടിക്കൊടുക്കാനാണ് ഇടുക്കി അതിരൂപത വിദ്യാര്‍ത്ഥികള്‍ക്ക് മുന്പില് ഈ സിനിമ പ്രദര്‍ശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: