ന്യൂദല്‍ഹി:തെരഞ്ഞെടുപ്പ് സമയത്ത് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് ദുരുപദിഷ്ടമാണെന്ന വാദം ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ തള്ളി. കാരണം ഇഡിയുടെ നിക്കങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പറഞ്ഞു.
ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മയുടെ നിരീക്ഷണങ്ങള്‍
അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ദല്‍ഹിയില്‍ മദ്യനയം രൂപീകരിച്ചതെന്നും അതിന് പിന്നില്‍ ഗൂഡാലോചന നടത്തിയതെന്നും ഇഡി തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഗൂഢാലോചനയില്‍ നിന്നുള്ള പണം ഉപയോഗിക്കുകയും ചെയ്തു. ആം ആദ്മിയുടെ ദേശീയ കണ്‍വീനര്‍ എന്ന നിലയില്‍ കെജ്രിവാള്‍ തന്നെയാണ് മദ്യനയം രൂപീകരിച്ചതും അതിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടതും.
കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിക്കാന്‍ പാകത്തില്‍ ശക്തമായ തെളിവുകള്‍ ഇഡിയുടെ പക്കലുണ്ട്. അന്വേഷണവുമായി കെജ്രിവാള്‍ സഹകരിക്കാതിരുന്നതും ഇഡിയുടെ നോട്ടീസുകള്‍ക്ക് തുടര്‍ച്ചയായി ഹാജരാകാതിരുന്നതും പ്രശ്നമായെന്നും ഹൈക്കോടതി പറഞ്ഞു.
പരാതിക്കാര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാവാന്‍ കോടതി സമ്മതിച്ചില്ലെന്ന് അരവിന്ദ് കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വി ആരോപിച്ചിരുന്നു. കോടതി നടപടിക്രമങ്ങളില്‍ രാഷ്ടീയ ഇടപെടലുകള്‍ക്ക് പ്രസക്തിയില്ലെന്നായിരുന്നു ഇതിന് ദല്‍ഹി ഹൈക്കോടതി നല്‍കിയ മറുപടി.
ജഡ്ജിമാര്‍ രാഷ്‌ട്രയത്താല്‍ കെട്ടപ്പെട്ടവരല്ല, അവര്‍ നിയമത്താല്‍ ബന്ധിതരാണ്. രാഷ്‌ട്രീയ ചായ് വിനാലല്ല, നിയമതത്വങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ വിധി പറയുകയെന്നും ഹൈക്കോടതി പറഞ്ഞു. രാഷ്‌ട്രീയ താല‍്പര്യങ്ങള്‍ നിയമവ്യവസ്ഥയേക്കാള്‍ മുന്‍പില്‍ വെയ്‌ക്കരുത്. ഇത് കേന്ദ്രസര്‍ക്കാരും അരവിന്ദ് കെജ്രിവാളും തമ്മിലുള്ള യുദ്ധമല്ല, ഇഡിയും കെജ്രിവാളും തമ്മിലുള്ള പ്രശ്നമായിക്കാണണമെന്നും കോടതി പറഞ്ഞു.
ഭരണഘടനാപരമായ ധാര്‍മ്മികതയാണ്(Constitution morality) അല്ലാതെ രാഷ്‌ട്രീയ ധാര്‍മ്മികതയല്ല (Political morality) കോടതിയുടെ പ്രശ്നം. ഇഡി ആവശ്യത്തിന് തെളിവുകള്‍ നല്‍കിയിട്ടുണ്ട് (ഇതില്‍ വാട്സാപ് ചാറ്റുകള്‍ വരെയുണ്ട്). മാപ്പുസാക്ഷികളുടെ മൊഴികളും നല്‍കിയിട്ടുണ്ട്. ഗോവ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പണം നല്‍കിയെന്ന് ഗോവയിലെ സ്ഥാനാര്‍ത്ഥി തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഇത് ഗോവ തെരഞ്ഞെടുപ്പിന് പണം അയച്ചതിന്റെ പൂര്‍ണ്ണ ചിത്രം വെളിവാക്കുന്നു.- ഹൈക്കോടതി പറഞ്ഞു.
സാക്ഷികളെ ക്രോസ് വിസ്താരം നല്‍കാന്‍ കെജ്രിവാളിന് അനുവാദം നല്‍കുമെന്നും ഇക്കാര്യത്തില്‍ സാക്ഷികളുടെ അനുവാദം ലഭിച്ച ശേഷം ആ സമയത്ത് ക്രോസ് വിസ്താരം നടത്താമെന്നും ഹൈക്കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: