കുന്നംകുളം: യുഡിഎഫിനും എല്‍ഡിഎഫിനും ഭാവിയില്ലെന്ന് കേരളത്തിലെ ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രായോഗികമായി സഖ്യകക്ഷികളാണ് ഇരുവരും. ഇവിടെ കേരളത്തിലും തന്ത്രപരമായി ഒരുമിച്ചാണ്. അവര്‍ക്ക് പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തില്‍ എന്നന്നേക്കുമായി മാറ്റമുണ്ടാകും.
2047 ആവുന്നതോടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് ബിജെപിക്കുണ്ട്. ഒരു വിവേചനവുമില്ലാതെ എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങള്‍ നരേന്ദ്രമോദി കേരളീയര്‍ക്ക് എത്തിച്ചെന്നും പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. തുടര്‍ന്ന് ആലത്തൂര്‍ ലോകസഭാ മണ്ഡലം നേതൃയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ലോകസഭാ മണ്ഡലം ഇന്‍ ചാര്‍ജ് ബി. ഗോപാലകൃഷ്ണന് അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി ഡോ.ടി.എന്‍. സരസു, ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാര്‍, മണ്ഡലം കണ്‍വീനര്‍ അനീഷ് ഇയ്യാല്‍, കോ കണ്‍വീനര്‍ എ. കെ. ഓമനക്കുട്ടന്, എന്നിവരും യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: