പിലിഭിത്ത് : അയോധ്യയിലെ രാമക്ഷേത്ര നിർമാണം തടസ്സപ്പെടുത്താൻ കോൺഗ്രസ് നിരവധി ശ്രമങ്ങൾ നടത്തിയെന്നും പ്രാൺ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ച് ശ്രീരാമനെ അപമാനിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. പിലിഭിത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പ്രീണനത്തിന്റെ ചതുപ്പിൽ മുഴുകിയിരിക്കുകയാണ്. പ്രീണനത്തിന്റെ സമ്മർദ്ദം കാരണം കോൺഗ്രസും എസ്പിയും പൗരത്വ ഭേദഗതി നിയമത്തെയും സിഎഎയും എതിർക്കുകയാണെന്നും മോദി പറഞ്ഞു.
എസ്പി-കോൺഗ്രസിന്റെ ഇൻഡി സഖ്യം ഭാരതത്തിന്റെ പൈതൃകത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: