കൊല്ലം: കേരള സ്റ്റോറി സിനിമ ആര്‍എസ്എസിന്റെ, സംഘപരിവാറിന്റെ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിറണായി വിജയന്. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചു വിട്ട് തങ്ങളുടെ ഉദ്ദേശ്യ കാര്യങ്ങള്‍ നേടാന്‍ പറ്റുമോ എന്ന ശ്രമം നടത്തുകയാണ്. ആ കെണിയില്‍ വീഴാതിരിക്കുകയാണ് വേണ്ടത്. അജണ്ടയുടെ ഭാഗമായി മാറാതിരിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു
കേരളത്തിന്റെ കഥയാണല്ലോ പറയുന്നത്. കേരളത്തില്‍ എവിടെയാണ് ഇത്തരമൊരു കാര്യം സംഭവിച്ചിട്ടുള്ളത്. പച്ചനുണ ഒരു നാടിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഭാവനയില്‍ സൃഷ്ടിച്ച കുറേ കാര്യങ്ങള്‍വെച്ചുകൊണ്ട് അവതരിപ്പിക്കുകയല്ലെ ഉണ്ടായിട്ടുള്ളത്. ആ അവതരിപ്പിച്ച കാര്യങ്ങളോട് രാജ്യത്ത് നമ്മുടെ നാട്ടുകാര്‍ അല്ലാത്തവര്‍ പോലും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തല്ലോ.
സാംസ്ക്കാരിക രംഗത്തിന് യോജിക്കാന്‍ പറ്റാത്ത തെറ്റായ നിലപാടല്ലെ എടുത്തിട്ടുള്ളത്. അത് തീര്‍ത്തും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ കൊണ്ടു വന്ന കാര്യമാണ്. അതിന് കൂടുതല്‍ പ്രചരണം കൊടുക്കുന്നു എന്നതിന് കൃത്യമായ ഉദ്ദേശങ്ങള്‍ കാണും. സിനിമയുടെ ഭാഗമായി കേരളത്തെ വല്ലാത്ത സ്ഥലമായി ചിത്രീകരിക്കുകയാണ്. ഈ നാട് നല്ല രീതിയിലുള്ള സഹോദര്യ ബന്ധത്തിന്റെ നാടാണല്ലോ. ജാതി ഭേദവും മതദ്വേഷവും ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന നാടാണല്ലോ കേരളം.
നവോത്ഥാന കാലം മുതല്‍ക്ക് അത്തരമൊരു നാട് പടുത്തുയര്‍ത്താനാണല്ലോ നമ്മള് ശ്രമിച്ചു വന്നിട്ടുള്ളത്. ആ നാടായിട്ട് ഇന്നും നമ്മള്‍ക്ക് അഭിമാനപൂര്‍വ്വം നില്ക്കാന് പറ്റുന്നില്ലെ. ആ നാടിനെ ഒരു വല്ലാത്ത അവ മതിപ്പ് ഉണ്ടാക്കുന്ന നാടാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ആ ശ്രമത്തെയാണ് എതിര്‍ക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: