മാപുട്ടോ (മൊസാംബിക്ക്): മൊസാംബിക് തീരത്ത് ഞായറാഴ്ച നടന്ന ബോട്ടപകടത്തില്‍ മരണം 97 ആയി. ഏഴാം തീയതി വൈകീട്ടോടെയാണ് ദാരുണ സംഭവം നടന്നത്. അമിതഭാരം കയറ്റി യാത്ര നടത്തിയതാണ് ബോട്ട് മറിയാണ് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
ബോട്ടിലുണ്ടായിരുന്നവര്‍, കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. വടക്കന്‍ ലുംഗ ജില്ലയില്‍ നിന്ന് മൊസാംബിക് ദ്വീപ് എന്നറിയപ്പെടുന്ന തീരത്തുള്ള ഒരു ചെറിയ ദ്വീപിലേക്ക് യാത്ര ചെയ്യവെയാണ് അപകടം ഉണ്ടായതെന്ന് മൊസാംബിക്കിന്റെ വടക്കന്‍ പ്രവിശ്യയായ നമ്പുലയുടെ അഡ്മിനിസ്ട്രേറ്റര്‍ സില്വെയ്റോ നൗയിറ്റോ പറഞ്ഞു.
കോളറ പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ കാരണം 130 യാത്രക്കാര്‍ പലായനം ചെയ്യുന്നുണ്ടെന്നും ആരോഗ്യ സംരക്ഷണത്തിനായി ദ്വീപിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെട്ട 12 പേരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും നൗഐറ്റോ പറഞ്ഞു.
എന്നിരുന്നാലും, കടലിലെ മോശം കാലാവസ്ഥ രക്ഷപ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമാക്കി. ഞായറാഴ്ച 91 മൃതദേഹങ്ങളും തിങ്കളാഴ്ച ആറ് മൃതദേഹങ്ങളും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. 40 മൃതദേഹങ്ങള്‍ ദ്വീപിലേക്കോ മെയിന്‍ ലാന്റിലേക്കോ കൊണ്ടുപോയതായും മരച്ചിവരുടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: