Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃശൂര്‍ പൂരം: ആനകളുടെ സുരക്ഷയ്‌ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍, 50 വെറ്ററിനറി ഡോക്ടര്‍മാരുടെ രണ്ടു സംഘങ്ങള്‍, പരിശീലനം ലഭിച്ച വോളന്റിയർമാർ

Janmabhumi Online by Janmabhumi Online
Apr 9, 2024, 10:45 am IST
in Kerala, Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: പൂരത്തില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്‌ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച വോളന്റിയര്‍മാരെ നിയോഗിക്കും. കര്‍ശന നിരീക്ഷണത്തിന് ഓരോ ആനയുടെയും സമീപത്തായി ഒരു വോളന്റിയറുടെ സേവനമുണ്ടാകും. പൊതുജനങ്ങള്‍ ആനകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ നടത്തരുത്.

ഘടകപൂരങ്ങള്‍ക്ക് അടക്കം പങ്കെടുക്കുന്ന ആനകളുടെയും പാപ്പാന്മാരുടെയും പട്ടിക തിരുവമ്പാടി, പാറമേക്കാവ് കമ്മിറ്റിക്കാര്‍ പോലീസ് സൂപ്രണ്ടിന് ഉടനെ ലഭ്യമാക്കണം.
പൂരത്തിന് തലേദിവസം 25 വീതം 50 വെറ്ററിനറി ഡോക്ടര്‍മാരുടെ രണ്ടു സംഘങ്ങള്‍ ആനകളുടെ ആരോഗ്യ പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പാക്കും. മറ്റു രേഖകള്‍ ഫോറസ്റ്റ് ജീവനക്കാരുടെ നേതൃത്വത്തിലും പരിശോധിക്കും.

തൃശൂര്‍ പൂരത്തിലും മറ്റു പ്രധാന പൂരങ്ങളിലും പങ്കെടുത്ത പരിചയം, മദകാലം, അനുസരണ, പാപ്പാന്‍മാരുടെ ലൈസന്‍സ് വിവരങ്ങള്‍, പരിചയ സമ്പന്നത തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തും. എഴുന്നള്ളിപ്പ് ദിവസങ്ങളില്‍ മയക്കുവെടി വിദഗ്ധരുടെ മൂന്ന് സ്‌ക്വാഡുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.

കടുത്ത വേനലില്‍ ആനകളുടെ പരിപാലനത്തില്‍ ഏറെ ശ്രദ്ധ ചെലുത്തണം. തണുപ്പ് നിലനിര്‍ത്തുന്നതിന് നിലത്ത് ചാക്കിട്ട് ഇടയ്‌ക്കിടെ വെള്ളം നനയ്‌ക്കണം. മതിയായ വിശ്രമം, ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കണം. തണ്ണിമത്തന്‍, കരിമ്പ് തുടങ്ങിയവ ധാരാളം നല്‍കണം. പൂരത്തോടനുബന്ധിച്ച് ആനകള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ നല്‍കാനുള്ള സൗകര്യവും ഒരുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ആന പാപ്പാന്‍മാര്‍, കമ്മിറ്റിക്കാര്‍, ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് കര്‍ശന പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ വ്യക്തമാക്കി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി.മുരളി, എസ്.പി.സി.എ അംഗം ഡോ. പി.ബി ഗിരിദാസ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജിതേന്ദ്രകുമാര്‍, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നോമിനി എം.എന്‍ ജയചന്ദ്രന്‍, ഫെഡേറേഷന്‍ ഓഫ് സ്റ്റേറ്റ് എലിഫെന്റ് ഓണേഴ്സ് ഓര്‍ഗനൈസിങ് സെക്രട്ടറി കെ. മഹേഷ്, സംസ്ഥാന ആന തൊഴിലാളി യൂണിയന്‍ സെക്രട്ടറി പി.എം സുരേഷ്, സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി. സജീഷ്‌കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Thrissur pooramElephantSecurity
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്ഭവന്റെ സുരക്ഷയ്‌ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി സർക്കാർ

Kerala

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി

India

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം; സൈന്യവും സര്‍ക്കാരും ഭരണകൂടവും സമാജികശക്തിയും കൈകോര്‍ക്കണം: ഡോ. മോഹന്‍ ഭാഗവത്

Kerala

പൂരം കലക്കൽ; കെ.രാജന്റെ ആരോപണം തള്ളി എഡിജിപി, പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്ന് എം.ആർ അജിത് കുമാർ

ചരിഞ്ഞ ആനയുടെ സമീപത്ത് ഉടമ ജയശ്രീ
Kerala

ഇനി ഈ കൂട്ടുകെട്ട് ഓർമ്മകളിൽ മാത്രം; ഗജവീരൻ ചാത്തപുരം ബാബു ചരിഞ്ഞു, ബാബുവും ജയശ്രീയും തമ്മിലെ ബന്ധം ജനശ്രദ്ധ ആകർഷിച്ചിരുന്നു

പുതിയ വാര്‍ത്തകള്‍

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

‘ഐ ലവ് യു’ എന്ന് പറഞ്ഞതുകൊണ്ട് മാത്രം ലൈംഗിക പീഡനമാകില്ലെന്ന് ബോംബെ ഹൈക്കോടതി

തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡിആർഡിഒ ഏറ്റെടുക്കും; വി.ഡി.സതീശൻ വെറുതെ വിവാദമുണ്ടാക്കുന്നു: രാജീവ് ചന്ദ്രശേഖർ

ഹലാൽ എന്ന പേരിൽ തുപ്പൽ കലർന്ന ആഹാരം ഹിന്ദുഭക്തർക്ക് നൽകിയാൽ 2 ലക്ഷം പിഴയും നിയമനടപടിയും ; കൻവാർ യാത്രയ്‌ക്ക് നിർദേശങ്ങളുമായി പുഷ്കർ സിംഗ് ധാമി

‘പ്രേമലു’ ഫെയിം മമിതയുടെ പിതാവിനെ പ്രശംസിച്ച് ഡോക്‌ടേഴ്‌സ് ദിനത്തില്‍ നടി മീനാക്ഷിയുടെ കുറിപ്പ്

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശന ഷോകള്‍ നിര്‍ത്തിവച്ചു; പിടിപ്പുകേടിന്റെ കാര്യത്തില്‍ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയും നമ്പര്‍ വണ്‍

മുരുക സംഗമത്തിൽ ഹാലിളകി സ്റ്റാലിൻ സർക്കാർ : പരിപാടിയിൽ പങ്കെടുത്ത പവൻ കല്യാണ്‍, കെ അണ്ണാമലൈ എന്നിവർക്കെതിരെ ക്രിമിനൽ കേസ്

ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങി റിലയൻസ് ജിയോ

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ ചികിത്സയും അവശ്യമരുന്നുകളും നിലച്ചിട്ട് മാസങ്ങള്‍

ഗവര്‍ണ്ണറെ അപമാനിച്ച രജിസ്ട്രാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies