മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയ്ക്ക് വന്‍ തിരിച്ചടി. മുന്‍ മന്ത്രിയായ ബാബന്‍ റാവു ഗൊലാപും മുന്‍ എംഎല്‍എ ആയ സഞ്ജയ് പവാറും തിങ്കളാഴ്ച ഏക് നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്നു.
മുംബൈയിലെ ഏക് നാഥ് ഷിന്‍ഡേയുടെ ശിവസേന വിഭാഗം ആസ്ഥാനത്ത് വെച്ചായിരുന്നു ഇരുവരും ഏക് നാഥ് ഷിന്‍ഡേയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ജനവരി 15ന് ഗൊലാപ് തന്റെ രാജി ഉദ്ധവ് താക്കറെയ്ക്ക് അയച്ചുകൊടുത്തിരുന്നു. ഷിര്‍ദ്ദി ലോക് സഭാ മണ്ഡലത്തിന്റെ ശിവസേന സമ്പര്‍ക്ക് പ്രമുഖ് പദവിയില്‍ നിന്നും ഉദ്ധവ് താക്കറെ കഴിഞ്ഞ മാസം ഗൊലാപിനെ നീക്കിയിരുന്നു. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
അമ്പും വില്ലും ചിഹ്നത്തില്‍ 2004ല്‍ ജയിച്ച തനിക്ക് ഇനി യഥാര്‍ത്ഥത്തില്‍ അമ്പും വില്ലുമുള്ള ശിവസേനയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സഞ്ജയ് പവാര്‍ പറഞ്ഞു. പിളര്‍പ്പിന് ശേഷം അവിഭക്ത ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: