കോട്ടയം: പ്രതീക്ഷിക്കുന്നതുപോലെ എറണാകുളം-ബംഗളൂരു പാതയിലാവുമോ കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് സര്‍വീസ് നടത്തുക? സസ്‌പെന്‍സ് ഇതുവരെ റെയില്‍വേ പുറത്തുവിട്ടിട്ടില്ല. സര്‍വീസ് ആരംഭിച്ചാലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പഴയതുപോലെ വലിയ ഉദ്ഘാടനമൊന്നും ഉണ്ടാകില്ല. സ്പെഷ്യല്‍ ട്രെയിനായിട്ടാകും ഓടുക. ട്രെയിനിന്റെ റേക്കുകള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. എറണാകുളത്തെ മാര്‍ഷലിംഗ് യാര്‍ഡ് ട്രെയിനിനെ സ്വീകരിക്കാന്‍ സജ്ജമാക്കുകയും ചെയ്തു.
നിലവില്‍ തിരുവനന്തപുരം-കാസര്‍ഗോഡ്/മംഗലാപുരം പാതയില്‍ രണ്ട് വന്ദേഭാരത് സര്‍വീസാണ് കേരളത്തിനുള്ളത്. ഒന്ന് ആലപ്പുഴ വഴിയും ഒന്ന് കോട്ടയം വഴിയും. നേരത്തേ, കേരളത്തിന് മൂന്നാം വന്ദേഭാരത് അനുവദിച്ചെങ്കിലും പിന്നീട് തമിഴ്നാടിന് നല്‍കി. ഇത് ചെന്നൈ-മൈസൂരു റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്.
റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എറണാകുളം-ബംഗളൂരു റൂട്ടിലാവും മൂന്നാം വന്ദേഭാരത് സര്‍വീസ് നടത്തുകയെന്നാണ് സൂചനകള്‍. സമയക്രമവും സ്റ്റോപ്പുകളും തീരുമാനിച്ചശേഷമായിരിക്കും പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: