കനേഡിയന്‍ സര്‍ക്കാര്‍ വിവിധ തൊഴില്‍ മേഖലകളിലെ മിനിമം വേതനത്തില്‍ വാര്‍ഷിക വര്‍ദ്ധന പ്രഖ്യാപിച്ചു. ഇക്കുറി വര്‍ദ്ധന നാമമാത്രമാണുള്ളത് . മണിക്കൂറിന് 16.65 ഡോളറില്‍ നിന്ന് 17.30 ഡോളറായാണ് മിനിമം വേതനം ഉയരുക. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 1386 ആയിരുന്ന മിനിമം വേതനം ഇനി മുതല്‍ 1441 രൂപയായി ഉയരും. കാനഡയുടെ 2023-ലെ വാര്‍ഷിക ശരാശരി ഉപഭോക്തൃ വില സൂചികയില്‍ 3.9% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ശമ്പളത്തിലും വര്‍ധനവ് വരുത്തിയത്. പ്രവിശ്യകള്‍ക്ക് അനുസരിച്ച് മിനിമം വേതനവും വ്യത്യാസപ്പെടും. ജീവിതച്ചിലവിന് അനുസൃതമായി ഓരോ വര്‍ഷവും മിനിമം വേതനത്തില്‍ വര്‍ദ്ധന വരുത്താറുണ്ട്. ഏപ്രില്‍ 1 ന് വര്‍ദ്ധന നിലവില്‍ വന്നു. ഒരു തൊഴിലുടമ ജീവനക്കാര്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് മിനിമം വേതനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: