മുംബൈ: ഞാന്‍ സ്വാഭിമാനിയായ ഹിന്ദുവാണെന്നും ബീഫ് കഴിക്കുന്നതുമായി നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജവും തരംതാഴ്ന്ന തെരഞ്ഞെടുപ്പ് തന്ത്രനുമാണെന്ന് രാഷ്ട്രീയക്കാരിയും നടിയുമായ കങ്കണ റണാവത്ത്. താന്‍ ബീഫോ മറ്റേതെങ്കിലും തരത്തിലുള്ള റെഡ്മീറ്റോ കഴിക്കാറില്ല. ഇപ്പോള്‍ നടക്കുന്നത് കേവലമായ വ്യാജ പ്രചാരണം മാത്രമാണെന്നും അവര്‍ പ്രതികരിച്ചു.
ഞാന്‍ ബീഫോ മറ്റേതെങ്കിലും തരത്തിലുള്ള ചുവന്ന റെഡ്മീറ്റോ കഴിക്കാറില്ല എന്നെക്കുറിച്ച് തികച്ചും അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിക്കുന്നത് ലജ്ജാകരമാണ്. ദശാബ്ദങ്ങളായി ഞാന്‍ യോഗ, ആയുര്‍വേദ ജീവിതരീതികളെ കുറിച്ച് വാദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്, അതുകൊണ്ടുതന്നെ ഇത്തരം തന്ത്രങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിലപോക്കില്ല.
എന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ സാധിക്കില്ല. എന്റെ ആളുകള്‍ക്ക് എന്നെ അറിയാം, ഞാന്‍ സ്വാഭിമാനിയായ ഹിന്ദുവാണെന്നും അവര്‍ക്കറിയാം. അവരെ ഒരിക്കലും തെറ്റിദ്ധരിപ്പിക്കാന്‍ യാതൊന്നിനും കഴിയില്ല, ജയ് ശ്രീറാം എന്ന് കങ്കണ എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചു. നടി ബീഫ് കഴിക്കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം ഉയര്‍ന്നതിനു പിന്നാലെയാണ് കങ്കണയുടെ പോസ്റ്റ്. താരം മുന്‍ വര്‍ഷങ്ങളില്‍ യോഗയെ കുറിച്ചും സസ്യഭക്ഷണരീതികളെ കുറിച്ചും പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ പങ്കിട്ടുകൊണ്ടാണ് ചില പിന്തുണ അറിയിച്ചത്.
I don’t consume beef or any other kind of red meat, it is shameful that completely baseless rumours are being spread about me, I have been advocating and promoting yogic and Ayurvedic way of life for decades now such tactics won’t work to tarnish my image. My people know me and…
— Kangana Ranaut (Modi Ka Parivar) (@KanganaTeam) April 8, 2024
താന്‍ ബീഫ് ഇഷ്ടപ്പെടുകയും കഴിക്കുകയും ചെയ്തുവെന്ന് കങ്കണ റണാവത്ത് ഒരിക്കല്‍ ട്വീറ്റ് ചെയ്തിരുന്നുവെന്നും ബിജെപി എന്നിട്ട് ഇപ്പോള്‍ അവര്‍ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടുണ്ടെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാറും ആരോപിച്ചു. എന്നല്‍ ശക്തമായ പ്രതികരണങ്ങള്‍ വന്നതോടുകൂടി കോണ്‍ഗ്രസ് ഉള്‍പ്പെടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വിഘടന തന്ത്രമാണ് ഇല്ലായിരിക്കുന്നത്. അടുത്തിടെയാണ് കങ്കണ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡി മണ്ഡലത്തില്‍ നിന്നാണ് പാര്‍ട്ടി കങ്കണയെ മത്സരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: