ആലപ്പുഴ: ശോഭാ സുരേന്ദ്രന്റെ ആസ്തിയെക്കുറിച്ച് ചോദിച്ച വനിതാറിപ്പോര്‍ട്ടര്‍ക്ക് മറുപടി നല്‍കി ശോഭാ സുരേന്ദ്രന്‍. പബ്ലിക് പോളിസി പഠിക്കാന്‍ വിദേശത്തെ നാല് സര്‍വ്വകലാശാലകളില്‍ നിന്നും ഒരേ സമയം അഡ്മിഷന്‍ ടിക്കറ്റ് വന്ന മകനുണ്ട് തനിക്കെന്നും അവര്‍ ജര്‍മ്മനിയില്‍ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് രണ്ട് പുതിയ ഭൂമി വാങ്ങാന്‍ കഴിഞ്ഞ അഭിമാനിയായ അമ്മയാണ് തനെന്നും ശോഭാ സുരേന്ദ്രന്‍.
വളരെ ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ നിന്നും വന്ന ഒരു വ്യക്തിയാണ് താനെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തന്റെ രണ്ടാമത്തെ മകനും ജോലി ചെയ്യുന്നുണ്ടെന്നും അവനും പ്ലേസ്മെന്‍റിലൂടെ ജോലി കിട്ടിയ ആളാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മിണ്ടാട്ടം മുട്ടി.
“എന്റെ അമ്മയുടെ മകള്‍ മാത്രമായി ജീവിക്കുമ്പോള്‍ എനിക്ക് ഉണ്ണാനും ഉടുക്കാനും കാര്യമായി ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ രണ്ട് കുട്ടികളുടെ അത്യാധ്വാനം ഏറ്റുവാങ്ങാന്‍ സാധിച്ചിട്ടുള്ള അമ്മയെന്ന നിലയില്‍ സ്ത്രീ-പക്ഷ പ്രകടനപത്രിക അവതരിപ്പിച്ചാണ് ഞാന്‍ ആലപ്പുഴയില്‍ നില്‍ക്കുന്നത്. “- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അടച്ചുറപ്പില്ലാത്ത ഒരു വീട്ടില്‍ കിടുന്നുറങ്ങിയതിന്റെ ദുഖം അനുഭവിച്ച ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ ആദ്യ മുന്‍ഗണന ആലപ്പുഴയില്‍ വീടില്ലാത്തവര്‍ക്ക് വീടുകൊടുക്കാന്‍ എനിക്ക് മൂന്ന് വര്‍ഷം സമയം തരണം. – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക