ജബൽപൂർ: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത റോഡ്ഷോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിൽ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞായറാഴ്ച തുടക്കമിട്ടു.
മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന റോഡ് വികസന മന്ത്രി രാകേഷ് സിംഗ്, പാർട്ടിയുടെ ജബൽപൂർ ലോക്സഭാ സ്ഥാനാർത്ഥി ആശിഷ് ദുബെ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വൈകുന്നേരം 6:30 ഓടെ ഷഹീദ് ഭഗത് സിംഗ് ക്രോസിംഗിൽ നിന്ന് ആരംഭിച്ച റോഡ് ഷോ രാത്രി 7:15 ന് ഗോരഖ്പൂർ പ്രദേശത്തെ ആദിശങ്കരാചാര്യ ക്രോസിംഗിൽ സമാപിച്ചു. ആയിരക്കണക്കിന് ആളുകളാണ് റലിയിൽ പങ്കെടുക്കാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: