കൊല്‍ക്കത്ത: സ്ഫോടനക്കേസില്പ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് ബംഗാള്‍ മമത സര്‍ക്കാര്‍.
2022 മേദ്നിപൂര്‍ സ്ഫോടനക്കേസില്‍ അന്വേഷണം നടത്തുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. കേസിലെ മുഖ്യ പ്രതികളും ടിഎംസി നേതാക്കളുമായ ബാലയ് ചരണ്‍ മയാതി, മനോബ്രത ജന എന്നിവരുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തി. ശനിയാഴ്ച ഇവരെ അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ വീട് അതിക്രമിച്ചു കയറി, ലൈംഗീകാതിക്രമം എന്നീ കുറ്റങ്ങള്‍ക്ക് ബംഗാള്‍ പോലീസ് കേസെടുക്കുകയായിരുന്നു. മനോബ്രത ജനയുടെ ഭാര്യ മോനി ജനയുടെ പരാതിയിലാണ് നടപടി. എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ഐപിസി സെക്ഷന്‍ 354, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം കുറ്റം ചുമത്തിയെന്നും പോലീസ് അറിയിച്ചു.
ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണവുമുണ്ടായി. ഭൂപതിനഗറിലെ പ്രതികളുടെ വീട്ടിലേക്ക് പോകാന്‍ സമ്മതിക്കാതെ ആള്‍ക്കൂട്ടം തടയുകയും ആക്രമിക്കുകയും ചെയ്തു. ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. വാഹനവും അക്രമികള്‍ തകര്‍ത്തു. അതേസമയം എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസ് നടപടി സ്വീകരിച്ചില്ല. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നാണ് പോലീസ് അറിയിച്ചത്.
സന്ദേശ്ഖാലി വിഷയത്തിലും സംസ്ഥാന സര്‍ക്കാരും പോലീസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിനോട് ഇതേ രീതിയില്‍ തന്നെയാണ് പെരുമാറിയത്. ഷാജഹാന് ഷെയ്ഖിനെ അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ മമത സര്‍ക്കാര്‍ ആള്‍ക്കൂട്ടത്തെ ഉപയോഗിച്ച് തടഞ്ഞു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: