കോഴിക്കോട് : നാല്പത്തിയേഴ് കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ അറസ്റ്റില്‍. കൊടുവള്ളി നഗരസഭ 12 ാം വാര്‍ഡ് കൗണ്‍സിലര്‍ അഹമ്മദ് ഉനൈസിനെയാണ് പൊലിസ് പിടികൂടിയത്.
നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് അംഗമാണ് ഇയാള്‍ .ഹൈദരാബാദ് പൊലീസാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഹൈദരാബാദില്‍നിന്ന് കോഴിക്കോടെത്തി അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പിടികൂടാനായി കൊടുവള്ളി പൊലീസിന്റെ സഹായവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: