തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പരശുവയ്ക്കല്‍ മലഞ്ചുറ്റ് ബിഎഫ്എം കോളനി സന്ദര്‍ശിച്ചു. സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് കോളനി നിവാസികള്‍.
സ്ഥലത്തെ കുടിവെള്ളക്ഷാമവും വീടുകളുടെയും റോഡുകളുടെയും ശോചനീയാവസ്ഥയും പരിഹരിക്കുക, ആയുഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യങ്ങള്‍. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കോളനിയിലെ വീടുകളിലേക്ക് പൈപ്പ് വഴി കുടിവെള്ളമെത്തിക്കുമെന്ന് സ്ഥാനാര്‍ത്ഥി ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: