Categories: Kerala

പാനൂര്‍ സ്‌ഫോടന കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

പാനൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി

Published by

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടന കേസില്‍ രണ്ട് പേരെ കൂടി പൊലീസ് പിടികൂടി. അമല്‍ ബാബു, മിഥുന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.

സ്‌ഫോടനം നടക്കുന്ന സമയത്ത് അമല്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.മിഥുന്‍ ബോംബ് നിര്‍മ്മിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പാനൂര്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്‌ക്വാഡ് വ്യാപക പരിശോധന നടത്തുകയാണ്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്‌ക്വാഡിന്റെ പരിശോധന പ്രധാനമായും നടക്കുന്നത്. കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലും ബോംബ് സ്‌ക്വാഡ് അടക്കം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

പാനൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന്റെ നില ഇപ്പോഴും ഗുരുതരമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by