ഇന്ത്യാ വിരുദ്ധ പ്രചരണങ്ങള്‍ നടത്തി ആളാകാന്‍ ശ്രമിച്ച മാലദ്വീപ് ഒടുവില്‍ ഇന്ത്യയുടെ സഹായം തേടുന്നു. നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമമാണ് ഇന്ത്യയെ ആശ്രയിക്കാന്‍ ഇപ്പോള്‍ ആ രാജ്യത്തെ പ്രേരിപ്പിച്ചത്. നിത്യോപയോഗ സാധനങ്ങള്‍ മാലദ്വീപിലേക്ക് കയറ്റുമതിയയ്ക്കാന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. അരി, ഗോതമ്പ്, പഞ്ചസാര, പരിപ്പ്, മുട്ട, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവ മാലദ്വീപിന് നല്‍കും. ഈ മേഖലയിലെ തന്ത്രപ്രധാന ദ്വീപ് രാഷ്ട്രമെന്ന നിലയ്ക്കാണ് മാലദ്വീപിന് ഇളവു നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്ത് വില നിയന്ത്രിച്ചു നിറുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിരോധിക്കുകയോ നിജപ്പെടുത്തുകയോ ചെയ്തിരുന്നു. എങ്കിലും മാലദ്വീപിന്റെ ആഭ്യര്‍ത്ഥന മാനിച്ച് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുകയായിരുന്നു. ചൈനാ വിധേയത്വമുള്ള മുഹമ്മദ് മുയിസു പ്രസിഡന്റായി ചുമതലയേറ്റ ശേഷം മാലദ്വീപ് ഇന്ത്യയുമായി അത്ര രസത്തിലല്ലായിരുന്നു. ഇന്ത്യാ വിരുദ്ധ ക്യാമ്പയിനുമായാണ് മുയിസു അധികാരത്തിലെത്തിയത്. എന്നാലിപ്പോള്‍ മുയിസുവിന് പഴയ ജനപ്രീതിയില്ല. ഇന്ത്യാവ്ിരുദ്ധ നിലപാടുകള്‍ തിരിച്ചടിക്കുകയും ചെയ്തു.
പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് കെട്ടിട നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും അയച്ചുകൊടുക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.
അടുത്തിടെ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ വഴി മാലദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ യാത്ര റദ്ദാക്കുന്ന സാഹചര്യമുണ്ടായി. ചൈനയെ സുഖിപ്പിക്കാനായിരുന്ന ഇന്ത്യക്കെതിരെ കാംപയിന് നടത്തിയതെങ്കിലും അവിടെ നിന്നുള്ള വിനോദ സഞ്ചാരികളില്‍ വര്‍ധന ഉണ്ടായതുമില്ല. ഇതോടെ ടൂറിസം രംഗത്ത് നിക്ഷേപം നടത്തിയ കമ്പനികളെല്ലാം സര്‍ക്കാരിനെതിരെ തിരിഞ്ഞു. ഇത് മുയിസു സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ഇപ്പോഴിതാ ഇന്ത്യയോട് സഹായ അഭ്യര്‍ത്ഥന നടത്തേണ്ടിയും വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: