ബെംഗളൂരു:ദല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിന്റെ പേരില്‍ സൗഹൃദത്തിലാണെങ്കില്‍ കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തോട് യാചിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിന്റെ ദുരവസ്ഥയെ വിവരിക്കുകയായിരുന്നു സ്മൃതി ഇറാനി. എന്നാല്‍ കര്ണ്ണാടകത്തിലാണെങ്കിലോ കൊള്ളയടിക്കലാണ് കോണ്‍ഗ്രസിന്റെ ജോലിയെന്നും അവര്‍ പരിഹസിച്ചു.
വയനാട്ടില്‍ നിന്ന് മത്സരിക്കാതെ ഉത്തര്‍പ്രദേശിലേക്ക് പോകണമെന്ന് രാഹുല്‍ ഗാന്ധിയോട് കല്പിക്കുകയാണ് ഇടത് പക്ഷം. ദല്‍ഹിയില്‍ കെട്ടിപ്പിടുത്തമാണെങ്കില് കേരളത്തില്‍ പിച്ചയെടുക്കുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസെന്ന് സ്മൃതി ഇറാനി അപഹസിച്ചു.
കേരളത്തിലെ ഇടത് പാര്‍ട്ടികള്‍ രാഹുല്‍ ഗാന്ധിയോട് ഉത്തര്‍പ്രദേശില്‍ പോയി മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അതേ ഇടത് പാര്‍ട്ടികള്‍ ദല്‍ഹിയിലെ ഇന്ത്യാ മുന്നണിയോഗത്തില്‍ രാഹുല്‍ ഗാന്ധിയെ കെട്ടിപ്പിടിക്കുകയും ചെയ്യുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ബെംഗളൂരുവില്‍ എത്തിയ സ്മൃതി ഇറാനി ബിസിനസുകാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
“കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും രാഹുല്‍ഗാന്ധിയോട് വയനാട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയാണ് ഇടത് പാര്‍ട്ടികള്‍. അതേ ഇടത് പാര്‍ട്ടികള്‍ ദല്‍ഹിയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു.”- സ്മൃതി ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: