തിരുവനന്തപുരം: ചൊവ്വാഴ്ച പുതുച്ചേരിയില്‍ ആരംഭിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള 38-ാമത് യൂത്ത് ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് എഫ്രേംസ് മാന്നാനത്തിന്റെ ജിന്‍സ്.കെ.ജോബിയും ആലപ്പുഴ സെന്റ് ജോസഫ്‌സ് എച്ച്എസ്എസിലെ ടെസ ഹര്‍ഷനും കേരളത്തെ നയിക്കും.
ആണ്‍ ടീമിനെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിലെ സിജി ജോസും പെണ്‍ ടീമിനെ സ്പോര്‍ട്സ് ഡയറക്ടറേറ്റില്‍ നിന്നുള്ള സോഹുല്‍.കെ.ലാലുമാണ് പരിശീലിപ്പിക്കുന്നത്. സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിക്കുന്നിലെ ഫാദര്‍ അരുണ്‍, കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ അനീറ്റ.പി.വി എന്നിവര്‍ യഥാക്രമം ആണ്‍, പെണ്‍ ടീമുകളുടെ മാനേജര്‍മാരാകും.
ആണ്‍ ടീം:
ജിന്‍സ് കെ ജോബി(ക്യാപ്റ്റന്‍), മിലന്‍ ജോസ് മാത്യു, ജോഹാന്‍ തോമസ് ജോജി(കോട്ടയം), നിയത്ത് സലില്‍, വിനയ് ശങ്കര്‍, ജീവന്‍.കെ.ജോബി(തൃശൂര്‍), നിയോ ജോണ്‍ വിന്‍സെനി(ആലപ്പുഴ), സഫിന്‍ സന്തോഷ്(കോഴിക്കോട്), വാസുദേവ്.പി.എസ്(എറണാകുളം), സച്ചു സന്തോഷ്(കൊല്ലം), നൈജല്‍ ജേക്കബ് (ഇടുക്കി). കോച്ച്: സിജി.കെ.ജോസ് (കെഎസ്എസ്സി). മാനേജര്‍: ഫാദര്‍ അരുണ്‍ ജോസ്.
പെണ്‍ ടീം:
ടെസ ഹര്‍ഷന്‍(ക്യാപ്റ്റന്‍- ആലപ്പുഴ), ദിയ ബിജു, ആര്‍തിക.എ.കെ, ക്ലോഡിയ ഓണ്ടന്‍, അഡ്ലിന്‍ മരിയ ജോസ്(കോഴിക്കോട്), നിരഞ്ജന ജിജു, ലിയ മരിയ, ആര്യ ജെസ്ലിന്‍ മാര്‍ത്ത(തൃശൂര്‍), വര്‍ഷ.എ.ബി(തിരുവനന്തപുരം), അയന മര്‍ത്യം ഫിലിപ്പ് (കോട്ടയം), അനഘ.ആര്‍(കണ്ണൂര്‍). കോച്ച്: സോഹുല്‍.കെ.ലാല്‍(ഡയറക്ടറേറ്റ് സ്‌പോര്‍ട്‌സ്). അസി. കോച്ച്: അതുല്‍(കോഴിക്കോട്). മാനേജര്‍: (അനീറ്റ.പി.വി(കണ്ണൂര്‍).











