ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ തട്ടകത്തില്‍ ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി വിരാട് കോലിയുടെ (113*) സെഞ്ച്വറിക്കരുത്തില്‍ 3 വിക്കറ്റിന് 183 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ ജോസ് ബട്‌ലറുടെ (100*) സെഞ്ച്വറിക്കരുത്തില്‍ 5 പന്തും 6 വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. ഈ വിജയത്തോടെ രാജസ്ഥാൻ റോയൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തും എത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരുവിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മകിവുണ്ടായിട്ടും രാജസ്ഥാന്‍ റോയല്‍സിനെതിരെ ആര്‍സിബിക്ക് റണ്‍നിരക്ക് കുറഞ്ഞ സ്‌കോര്‍ ആണ് കണ്ടെത്താനായത്. 20 ഓവറുകളില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്. കോഹ്‌ലിയും നായകന്‍ ഫാഫ് ഡുപ്ലെസ്സിയും(44) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. പക്ഷെ അതിവേഗം സ്‌കോര്‍ ചെയ്യുന്നതില്‍ നിന്നും ടീം പിന്നാക്കം പോയി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 14 ഓവറില്‍ 125 റണ്‍സാണ് എടുത്തത്. 72 പന്തുകള്‍ നേരിട്ട കോഹ്‌ലി 12 ബൗണ്ടറികളുടെയും നാല് സിക്‌സറിന്റെയും അകമ്പടിയില്‍ 113 റണ്‍സെടുത്തു. കാമറോണ്‍ ഗ്രീന്‍ പുറത്താകാതെ അഞ്ച് റണ്‍സെടുത്തു. രാജസ്ഥാന് വേണ്ടി യുസ്‌വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങില്‍ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിനെ (0) രാജസ്ഥാന് നഷ്ടമായി. മായങ്ക് ദാഗറിന്റെ ഒരു ഓവറിൽ 20 റൺസ് അടിച്ച് കൊണ്ട് ബട്ലർ റൺ റേറ്റ് ഉയർത്താൻ രാജസ്ഥാനെ സഹായിച്ചു. ബട്ലർ 30 പന്തിൽ നിന്ന് 50ൽ എത്തി. അദ്ദേഹത്തിന്റെ ഇരുപതാം ഐ പി എൽ അർധ സെഞ്ച്വറി ആയിരുന്നു ഇത്. ഇതിനു പിന്നാലെ സഞ്ജുവും അർധ സെഞ്ച്വറിയിൽ എത്തി. സഞ്ജുവിന്റെ സീസണിലെ രണ്ടാം അർധ സെഞ്ച്വറിയായി ഇത്.
അവസാന 8 ഓവറിൽ 60 റൺസ് മാത്രമെ രാജസ്ഥാന് വേണ്ടിയിരുന്നുള്ളൂ. സഞ്ജു സാംസൺ 42 പന്തിൽ നിന്ന് 69 റൺസ് എടുത്താണ് പുറത്തായത്. 8 ഫോറും സിക്സും സഞ്ജു അടിച്ചു. സഞ്ജു ഔട്ട് ആകുമ്പോൾ രാജസ്ഥാന് 32 പന്തിൽ 36 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. സഞ്ജു ഔട്ടായപ്പോൾ റയാൻ പരാഗ് ബട്ലറിനൊപ്പം ചേർന്നു.
പരാഗ് പക്ഷെ 3 പന്തിൽ 4 റൺ എടുത്ത് പുറത്തായത് രാജസ്ഥാനെ സമ്മർദ്ദത്തിലാക്കി. ബട്ലർ ക്രീസിൽ ഉള്ളത് അവർക്ക് ധൈര്യം നൽകി. അവസാന 4 ഓവറിൽ 24 റൺസിലേക്ക് അവരുടെ ടാർഗറ്റ് കുറഞ്ഞു. 17ആം ഓവറിൽ ജുറൽ 3 പന്തിൽ നിന്ന് 2 റൺ എടുത്തു പുറത്തായി. അവസാന 3 ഓവറിൽ 14 റൺസ് മാത്രനെ രാജസ്ഥാന് ജയിക്കാൻ വേണ്ടി
യിരുന്നുള്ളൂ. ബട്ലറും ഹെറ്റ്മയറും കൂടെ അനായാസം അവരെ ലക്ഷ്യത്തിൽ എത്തിച്ചു.
ബട്ലർ 58 പന്തിൽ നിന്ന് 100 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 5 സിക്സും 9 ഫോറും ബട്ലർ അടിച്ചു.സിക്സ് അടിച്ച് 100 പൂർത്തിയാക്കിയാണ് ബട്ലർ രാജസ്ഥാനെ ജയത്തിൽ എത്തിച്ചത്.
രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി പുറത്താകാതെ 113 റണ്‍സെടുത്തു. വേഗം കുറഞ്ഞ ഐപിഎല്‍ സെഞ്ചുറിയാണ് താരം നേടിയത്. സെഞ്ചുറിയിലേക്കെത്താന്‍ 67 പന്തുകളെടുത്തു. താരത്തിന്റെ എട്ടാമത്തെ ഐപിഎല്‍ സെഞ്ചുറിയാണിത്. ഏറ്റവും അധികം ഐപിഎല്‍ സെഞ്ചുറി നേടിയവരില്‍ മുന്നിലാണ് കോഹ്‌ലി. സെഞ്ചുറിക്കാരില്‍ രണ്ടാമത്. വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയല്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: