ന്യൂഡല്‍ഹി: അയോധ്യാ രാമക്ഷേത്രത്തിലെ രാംലല്ലയുടെ ആരതി കണ്ട് നിര്‍വൃതി നേടിയ ഭക്തരെ ഭക്തിയുടെ പാരമ്യത്തില്‍ എത്തിക്കാന്‍ രാമായണം പരമ്പര വീണ്ടും എത്തുന്നു.
ദൂരദര്‍ശനില്‍ എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് സംപ്രേക്ഷണം ചെയ്യും. ഓരോ എപിസോഡിന്റെയും പുനഃ സംപ്രേക്ഷണം ഉച്ചയ്‌ക്ക് 12 മണിക്കും ഉണ്ടായിരിക്കും. ദൂരദര്‍ശന്റെ ഒദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. കോവിഡ് കാലത്താണ് രാമയണം സീരിയല്‍ ഇതിന് മുമ്പ് പുനഃസംപ്രേക്ഷണം ചെയ്തത്.
1987ലാണ് രാമായണം പരമ്പര പുറത്തിറങ്ങിയത്. അരുണ്‍ ഗോവില്‍, ദ്വീപിക ചിക്‌ലിയ, സുനില്‍ ലാഹരി, അരവിന്ദ് ത്രിവേദി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ പമ്പരയാണ് രാമയണം. അരുണ്‍ ഗോവിലാണ് പരമ്പരയില്‍ ശ്രീരാമനായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയത്. 55 രാജ്യങ്ങളില്‍ ഇതിനോടകം ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നു.
രാജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന മാധ്യമമായ ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം ദി കേരള സ്റ്റോറി എന്ന സിനിമ സംപ്രേക്ഷണം ചെയ്തിരുന്നു ഇതിനെതിരെ ചില സംഘടനകള്‍ എതിര്‍പ്പുമായി വന്നിരുന്നു. ഇത് ദൂരദര്‍ശന് ഏറെ ഉപകാരപ്പെടുകയാണ് ചെയ്തത്. അതുപോലെ രാമയണം സംപ്രേഷണം ചെയ്യുന്നതും ഇതിനോടകം തന്നെ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. എന്തായാലും സ്വകാര്യചാനലുകളുടെ തള്ളിക്കയറ്റത്തിലും കേരളത്തില്‍ ദൂരദര്‍ശന് ഏറെ ശ്രദ്ധയാണ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക