Categories: Mollywood

നടന്‍ ബൈജു സന്തോഷിന്റെ മകള്‍ വിവാഹിതയായി

Published by

ടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. രോഹിത്നായരാണ് വരന്‍. തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളില്‍ നടന്ന വിവാഹത്തില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തു. ആമസോണില്‍ എഞ്ചിനീയറാണ് രോഹിത്. വധു ഐശ്വര്യ ഡോക്ടറാണ്. ബൈജു-രഞ്ജിത ദമ്പതികളുടെ രണ്ടു മക്കളില്‍ മുത്തയാളാണ് ഐശ്വര്യ. ലോകനാഥ് എന്നാണ് മകന്റെ പേര്.

മലയാളം സിനിമ താരങ്ങളുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പ്രിയദര്‍ശന്‍, ഇന്ദ്രന്‍സ്, മണിയന്‍ പിള്ള രാജു, സോന നായര്‍, ഷാജി കൊലാസ്, ആനി, രാജസേനന്‍, കാര്‍ത്തിക, രാധിക സുരേഷ് ഗോപി, ശ്രേയ രമേശ്, രഞ്ജിത്ത്, സുധീര്‍ കരമന, ബിനീഷ് കോടിയേരി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നവദമ്പതികളെ അനുഗ്രഹിച്ചു. മന്ത്രി ശിവന്‍കുട്ടി, വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തും എന്നിവരും പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക