പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധേയനായ പരപ്പനങ്ങാടി സ്വദേശി ജൈസല്‍ വീണ്ടും അറസ്റ്റില്‍. ഇത്തവണ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണം തട്ടിയെടുക്കല്‍ കേസിലാണ് അറസ്റ്റ്.
പരപ്പനങ്ങാടി ആവില്‍ ബീച്ച് സ്വദേശിയാണ് കെ പി ജൈസല്‍. മാര്‍ച്ച് 12ന് കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണം തട്ടിയെടുക്കല്‍ കേസിലെ പ്രതിയാണ് ജൈസല്‍. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഗര്‍ഭിണിക്കു തോണിയില്‍ കയറാന്‍ ചുമല് കുനിച്ചുനല്‍കുന്ന വീഡിയോ പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് ശ്രദ്ധേയനായ ആളാണ് ജൈസല്‍.
കഴിഞ്ഞ ദിവസം തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയ ശേഷം ജൈസലിനെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ ജൈസലിനെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങിയ ജൈസലിനെ തിരുവനന്തപുരത്തെ ജയിലിലേക്കുതന്നെ കൈമാറുമെന്ന് പോലീസ് അറിയിച്ചു.
കൊല്ലത്ത് ഒരു കേസില്‍ പിടിയിലായ പ്രതി തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലില്‍ കഴിയുന്നതിനിടയിലാണ് സ്വര്‍ണക്കടത്ത് കേസിലെ തെളിവെടുപ്പിനായി കരിപ്പൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കേസില്‍ എട്ട് പ്രതികളാണുണ്ടായിരുന്നത്. അതില്‍ മൂന്ന് പേര് സംഭവ ദിവസം തന്നെ അറസ്റ്റിലായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തതിലൂടെയാണ് ജൈസലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: