സ്വര്‍ഗ്ഗത്തിന് കാശ്മീര്‍ എന്നല്ലാതെ മറ്റ് എന്ത് പേരാണ് വിളിക്കാനാവുക’യെന്ന അടിക്കുറിപ്പോടെ ചലച്ചിത്രനടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കൊപ്പം വിമര്‍ശകരും ഏറ്റെടുത്തു. ഭാര്യ പ്രിയയ്‌ക്കും മകന്‍ ഇസഹാക്കിനും ഒപ്പം കാശ്മീരിലെ മഞ്ഞിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചാക്കോച്ചന്‍ പങ്കുവച്ചത്.
താങ്കള്‍ കുറച്ചുകൂടി ചിത്രങ്ങള്‍ പങ്കുവയ്‌ക്കണം…! കുറെക്കൂടി ആ മണ്ണില്‍ അനുഭവിച്ച സമാധാനവും സന്തോഷവും എന്തെന്ന് എഴുതണം, കാരണം താങ്കള്‍ കാശ്മീരില്‍ അനുഭവിച്ച സ്വാതന്ത്ര്യവും സന്തോഷവും സമാധാനവും ആ സ്വര്‍ഗ്ഗത്തിന്റെ മനോഹാരിതയും താങ്കളെപ്പോലുള്ളവര്‍ പങ്കുവയ്‌ക്കുമ്പോള്‍ കുറച്ചു കൂടി ശ്രദ്ധിക്കപ്പെടും ! അതിലൂടെ ഇന്നിന്റെ കശ്മീരിലേക്ക് സഞ്ചാര പ്രവാഹം ഉണ്ടാകും,
ഈ കേരളത്തില്‍ ഇരുന്നുകൊണ്ട് ഈ രാജ്യത്തെ തകര്‍ക്കാന്‍ ഇറങ്ങിയവര്‍ക്ക് പിന്തുണ നല്‍കി മതരാജ്യ സ്വപ്ന ജീവികളായ മത മൗലീകവാദികള്‍ക്ക് വേണ്ടി മുട്ടിലിഴയുന്നവര്‍ സേവ് ഗാസയെന്നും സേവ് ലക്ഷദ്വീപെന്നും കുരച്ചുകൊണ്ടിരുന്നപ്പോള്‍ ആണൊരുത്തന്‍ നട്ടെല്ലോടു കൂടി നിവര്‍ന്നുനിന്നു രാജ്യത്തെ നയിച്ചത് കൊണ്ടാണ് ഈ കാണുന്ന കാശ്മീരായി മാറിയതെന്ന് ചാക്കോച്ചനെങ്കിലും മനസിലായല്ലോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. പരസ്യമായി പറയാന്‍ ഭയമാണെങ്കില്‍ മനസ്സിലെങ്കിലും ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയണം.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച നാള്‍മുതല്‍ അശാന്തിയുടെ കാലഘട്ടങ്ങള്‍, തീവ്രവാദ ആക്രമണങ്ങള്‍, ബോംബ് സ്‌ഫോടനങ്ങള്‍, കല്ലേറുകള്‍ ,ഹര്‍ത്താലുകള്‍ അങ്ങനെ തുടങ്ങി കാശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടന്ന സമാനതകളില്ലാത്ത ക്രൂരതകള്‍ വരെ നാംമറന്നുകൂടാ. സ്വാതന്ത്ര്യ ദിനത്തില്‍ പോലും ഇന്ത്യന്‍ പതാകയ്‌ക്ക് പാറി പറക്കാന്‍ ഇടമില്ലാത്ത കാശ്്മീര്‍. നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാര്‍ കാലുകുത്താഞ്ഞ കാശ്മീര്‍, തകര്‍ക്കപ്പെട്ട അമ്പലങ്ങള്‍ , ഇസ്ലാമിക ഭീകരവാദികളുടെ അന്ത്യശാസനത്തെ തുടര്‍ന്ന് അടച്ചു പൂട്ടേണ്ടി വന്ന ക്രിസ്ത്യന്‍ പള്ളികള്‍, ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ അങ്ങനെ ഭൂമിയിലെ നരകമായി മാറിയ കാശ്മീരിനെ ഇന്ന് ചാക്കോച്ചനും കുടുംബത്തിനും രാഹുല്‍ ഗാന്ധിയിക്കും പെങ്ങള്‍ക്കും വി.ഡി സതീശനുമെല്ലാം നിര്‍ഭയമായി മഞ്ഞു വാരി എറിഞ്ഞ് ഉല്ലസിക്കാവുന്ന ഇന്നത്തെ കശ്മീരാക്കിയത് നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും കഴിവും ആത്മാര്‍ത്ഥതയും ഒന്നുകൊണ്ടുമാത്രമാണ് എന്നത് മറക്കരുതെന്ന് പോസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: