ഭോപ്പാൽ: അഴിമതി ആരോപണങ്ങളെ തുടർന്നാണ് ഇൻഡി മുന്നണിയിലെ പാർട്ടികൾ ഒന്നിച്ചതെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
പുറത്താക്കിയ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമിന്റെ പ്രസ്താവനയും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുടെ പ്രസ്താവനകളും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമ്താ ബാനർജിയുടെ ഗർജ്ജനവും നിങ്ങൾക്ക് കേൾക്കാം. അവരെല്ലാം പരസ്പരം പോരടിക്കുന്നു. എന്നാൽ രക്ഷ നേടാൻ വേണ്ടി മാത്രമാണ് അവർ ഒന്നിക്കുന്നത്,”- അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൂടാതെ ഏപ്രിൽ 6 ന് സ്ഥാപക ദിനത്തിൽ 1-1.5 ലക്ഷം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിന് തന്റെ പാർട്ടി രാഷ്‌ട്ര പുനർനിർമ്മാണത്തിനായി സമർപ്പിക്കപ്പെട്ട പ്രസ്ഥാനമാണെന്ന് ചൗഹാൻ പറഞ്ഞു. അതിനാൽ ആരെങ്കിലും ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നു. കോൺഗ്രസിന് അതിനെ എതിർക്കാൻ അടിസ്ഥാനമില്ലെന്നും വിദിഷയിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചൗഹാൻ പറഞ്ഞു.
കൂടാതെ ഭരണഘടന അപകടത്തിലാണ് എന്ന കോൺഗ്രസിന്റെ പരാമർശത്തെ വിമർശിച്ച ചൗഹാൻ ജനാധിപത്യവും ഭരണഘടനയും സുരക്ഷിതമായ കരങ്ങളിലാണെന്ന് പറഞ്ഞു. ആപത്തായ ഒരേയൊരു സ്ഥാപനം കോൺഗ്രസ് ആണ്. എനിക്ക് ഇന്ന് ഒരു ചോദ്യം ചോദിക്കണം, അതിന് കോൺഗ്രസ് ഉത്തരം പറയണം. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ പോകുമ്പോൾ 11-ാം ക്ലാസിൽ പഠിക്കുന്ന എനിക്ക് 17 വയസ്സായിരുന്നു.
ആരാണ് ഭരണഘടനയെ തകർക്കുകയും ജനാധിപത്യത്തെ തകർക്കുകയും ചെയ്തത്? ആരാണ് നേതാക്കളെയും നിരപരാധികളായ കുട്ടികളെയും ജയിലിലേക്ക് അയച്ചത്,” -ചൗഹാൻ ചോദിച്ചു.
ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ലാഡ്‌ലി ബെഹ്‌ന യോജനയുടെ തുടർച്ചയിൽ മുഖ്യമന്ത്രി മോഹൻ യാദവിനെ ചൗഹാൻ അഭിനന്ദിച്ചു.
ഇൻഡി മുന്നണിയിലെ ഘടകകക്ഷികൾ, അവരുടെ സംസ്ഥാനതല നേതാക്കൾ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നതിന്റെ ഇടയിലാണ് ചൗഹാന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: