ന്യൂദല്‍ഹി: കാന്‍സര്‍ ചികിത്സയില്‍ സുപ്രധാന ചുവടുവയ്പുമായി ഭാരതം. രക്താര്‍ബുദത്തിന് ചെലവു കുറഞ്ഞ തദ്ദേശീയ ചികിത്സാ രീതി രാഷ്ട്രപതി ദ്രൗപദി മുര്‍മു ജനങ്ങള്‍ക്കായി സര്‍പ്പിച്ചു. മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലായിരുന്നു ചടങ്ങ്.
നെക്സ്സിഎആര്‍19 സിഎആര്‍ ടി-സെല്‍ എന്നാണ് ചികിത്സാ രീതിയെ അറിയപ്പെടുക. ഇത് രോഗികള്‍ക്ക് ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കും. കാന്‍സര്‍ ചികിത്സാ രംഗത്തെ സുപ്രധാന മുന്നേറ്റമാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡോ. ഗൗരവ് നറൂള, ഡോ. രാഹുല്‍ പര്‍വാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐഐടി ബോംബെ, ടാറ്റ മെമ്മോറിയല്‍ സെന്റര്‍ എന്നിവ സംയുക്തമായാണ് നെക്സ്സിഎആര്‍19 സിഎആര്‍ ടി-സെല്‍ തെറാപ്പി വികസിപ്പിച്ചെടുത്തത്.
ഉദ്ഘാടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ രാഷ്ട്രപതി എക്സില്‍ പങ്കുവച്ചു. ഇന്ന് പുതിയൊരു ചികിത്സാ രീതി രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. ഞാന്‍ മനസിലാക്കിയതു പ്രകാരം മറ്റെവിടെ നിന്ന് ലഭിക്കാവുന്നതിലും 90 ശതമാനം ചെലവു കുറവാണിതിന്. ലോകത്തേറ്റവും ചെലവ് കുറഞ്ഞ സിഎആര്‍ ടി-സെല്‍ തെറാപ്പിയുടെ കാര്യമാണിത്. കൂടാതെ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ മറ്റൊരു ഉദാഹരണവും; ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉജ്വല ഉദാഹരണമെന്നും രാഷ്ട്രപതി എക്സില്‍ കുറിച്ചു.
What is new about the therapy being launched today, as I understand it, is that it costs 90 percent less than what is available elsewhere. I am told that this is the world’s most affordable CAR-T cell therapy. Moreover, it is also an example of the ‘Make in India’ initiative; a… pic.twitter.com/c1ezkSQAuA
— President of India (@rashtrapatibhvn) April 4, 2024
അമേരിക്കയില്‍ അഞ്ച് കേടി രൂപയാണ് നെക്സ്സിഎആര്‍19 സിഎആര്‍ ടി-സെല്‍ തെറാപ്പിക്ക് സമാനമായ കാന്‍സര്‍ ചികിത്സയ്ക്കുള്ള ചെലവ്. പുതിയ ചികിത്സാ രീതിയെത്തിയതോടെ ഭാരതത്തില്‍ 40 ലക്ഷം രൂപയ്ക്ക് ചികിത്സ നേടാം.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ചികിത്സ അപ്രാപ്യമായിരുന്ന രാജ്യത്തെ രോഗികള്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ ചികിത്സാ രീതി.
സിഎആര്‍ ടി-സെല്‍ തെറാപ്പിയില്‍ വ്യക്തിഗത ചികിത്സയാണ് നല്‍കുക. കീമോതെറാപ്പിയില്‍ നിന്ന് വ്യത്യസ്തമായി സിഎആര്‍ ടി-സെല്‍ തെറാപ്പിയില്‍ രോഗിയുടെ രക്തത്തില്‍ നിന്ന് ടി സെല്ലുകളെ വേര്‍തിരിച്ചെടുക്കുന്നു. കാന്‍സര്‍ സെല്ലുകളെ പ്രതിരോധിക്കാനാകുന്ന വിധത്തില്‍ ലബോറട്ടറിയില്‍ വച്ച് സെല്ലുകള്‍ക്ക് ജനിതക മാറ്റംവരുത്തി രോഗിയുടെ ശരീരത്തിലേക്ക് തന്നെ കടത്തിവിടുന്നു. ഇതിലൂടെ രോഗിയുടെ പ്രതിരോധ ശേഷി വര്‍ധിക്കുകയും കാന്‍സര്‍ സെല്ലുകള്‍ക്കെതിരെ പോരാടുകയും ചെയ്യുന്നു.
അസ്ഥി, മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സാ രീതികളില്ലാതെ കാന്‍സറില്‍ നിന്ന് മോചനം നേടാന്‍ സിഎആര്‍ ടി-സെല്‍ തെറാപ്പികൊണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: