പാരിസ്: കിലിയന്‍ എംബാപ്പെ നേടിയ ഏകഗോളില്‍ റെന്നെസിനെ സെമിയില്‍ തോല്‍പ്പിച്ച പാരിസ് സെന്റ് ജെര്മെയ്ന്(പിഎസ്ജി) ഫ്രഞ്ച് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. കളിക്ക് 40-ാം മിനിറ്റിലായിരുന്നു എംബപ്പെ ടീമിന്റെ വിജയഗോള്‍ നേടിയത്.
അടുത്ത മാസം 25ന് ഫ്രഞ്ച് ക്ലബ്ബ് ലില്ലെയുടെ ഹോംഗ്രൗണ്ട് വില്ലെന്യൂ ഡി ആസ്കിലാണ് ഫൈനല്‍ മത്സരം.
ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ എംബപ്പെയുടെ അവസാന സീസണ് ആണിത്. വരും സീസണിലേക്ക് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് പോകാനൊരുങ്ങുകയാണ് താരം. 14-ാം ഫ്രഞ്ചകപ്പ് കിരീടം ലക്ഷ്യമിട്ടാണ് പിഎസ്ജി ഇക്കുറി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ടീം കിരീടം നേടിയിട്ടുള്ളത്. 2020-21 സീസണിലാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ എതിരാളി സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സിലോണ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: