കൊല്ലം: കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാരന് ക്രൂരമർദ്ദനമേറ്റതായി പരാതി. കൊട്ടാരക്കര സ്വദേശി ഷാജിമോനാണ് കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മർദ്ദനമേറ്റത്.ബസിന്റെ സമയം ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
ആറ്റിങ്ങലിലേക്ക് പോകുന്നതിനായി കൊല്ലം ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു ഷാജിമോൻ. ആറ്റിങ്ങലിലേക്കുള്ള ബസിന്റെ സമയം ചോദിച്ചപ്പോൾ ബോർഡ് നോക്കടാ എന്ന മറുപടിയാണ് ലഭിച്ചതെന്ന് യുവാവ് പറയുന്നു. തുടർന്നും മോശമായി പെരുമാറിയതോടെയാണ് വാക്കുതർക്കത്തിൽ ഏർപ്പെട്ടത്.
ഇതിന് ശേഷം യാതൊരു പ്രകോപനവും ഇല്ലാതെ തന്നെ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ആയിരുന്നുവെന്ന് ഷാജി പറയുന്നു. ഡിപ്പോയിലെ ഗാർഡ് സുനിൽകുമാറാണ് ക്രൂരമർദ്ദനം നടത്തിയത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: