Categories: KeralaAutomobile

വറുതിയിലും പത്രാസിനു കുറവില്ല, കെഎസ്ആര്‍ടിസി 220 പ്രീമിയം എസി ബസ് ഇറക്കുന്നു

Published by

കോട്ടയം: കെഎസ്ആര്‍ടിസി പലയിനം ബസ്സുകള്‍ പുറത്തിറക്കിക്കൊണ്ടുള്ള പരീക്ഷണം തുടരുകയാണ്. സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസ് ആണ് പുതുതായി ആരംഭിക്കുന്നത്. ഇത്തരം 220 ബസുകള്‍ക്കായി ടാറ്റാ, ലൈലാന്റ് കമ്പനികള്‍ക്ക് കരാര്‍ നല്‍കും. പുഷ് ബാക്ക് സീറ്റ് , വൈഫൈ തുടങ്ങിയ സൗകര്യങ്ങള്‍ പ്രീമിയം എസി ബസില്‍ ഉണ്ടാകുമെന്നാണ് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. സൂപ്പര്‍ ഫാസ്റ്റുകളേക്കാള്‍ കൂടിയ നിരക്ക് നല്‍കണം. വൈഫൈ സ്രൗകര്യത്തിനും അധിക നിരക്കുണ്ട്. ദീര്‍ഘദൂരങ്ങളിലേക്ക് ഈ പ്രീമിയം ബസ് സര്‍വീസ് തുടങ്ങുന്നതോടെ വോള്‍വോ ലോഫ്‌ളോര്‍ എസി ബസുകള്‍ നഗരത്തില്‍ മാത്രം സര്‍വീസിന് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. 38 ലക്ഷം രൂപയാണ് ഒരു പ്രീമിയം എസി ബസിന്റെ വില. ഓര്‍ഡര്‍ ചെയ്താല്‍ 40 ദിവസത്തിനകം എത്തുമെന്നാണ് മന്ത്രി പറയുന്നത്. സെലക്ടഡ് ഡിപ്പോകളില്‍ മാത്രമേ ഈ ബസ് കയറൂ എങ്കിലും പത്തിരുപ അധികം നല്‍കി സ്റ്റോപ്പില്ലാത്തിടങ്ങളില്‍ നിന്ന് കയറാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by