കോട്ടയം: മണ്ണെടുപ്പ് മാഫിയയ്ക്ക് നേതൃത്വം നല്കിയ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് പണി പോയി. ഇടുക്കി കഞ്ഞിക്കുഴി സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ എ.അബിയെയാണ് എറണാകുളം റേഞ്ച് ഡിഐജി പിരിച്ചുവിട്ടത.് കരിമണ്ണൂര്‍ സ്റ്റേഷന് ഓഫീസര്‍ ആയിരിക്കെ 2021 ല്‍ സ്വന്തം ജെ.സി.ബിയും ടിപ്പറുമുപയോഗിച്ച് കുന്നിടിച്ച് മണ്ണു കടത്തിയതിനാണ് നടപടി. സബ് ഇന്‍സ്പെക്ടറുടെ സഹോദരന്റെ പേരിലുള്ള സ്ഥലത്ത് വീട് നിര്‍മ്മാണത്തിനായി ലഭിച്ച പാസിന്റെ മറവിലായിരുന്നു വന്‍തോതില്‍ മണ്ണെടുത്ത് വിറ്റത്. സ്ഥലം ഉടമയ്ക്ക് നേരത്തെ ജിയോളജി വകുപ്പ് 16 ലക്ഷം രൂപ പിഴയിട്ടിരുന്നു. അബിയുടെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറികളും മണ്ണുമാന്തി യന്ത്രവുമാണ് മണ്ണെടുക്കാന്‍ ഉപയോഗിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ്പി എം ആര് മധുബാബു രഹസ്യമായി നടത്തിയ പരിശോധനയിലാണ് മണ്ണ് കടത്ത് വെളിപ്പെട്ടത്. തുടര്‍ന്ന് കേസെടുത്തു. ഇതോടെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും അബിയെ ആദ്യം അടിമാലിയിലേക്കും തുടര്‍ന്ന് കഞ്ഞിക്കുഴിയിലേയ്ക്കും സ്ഥലംമാറ്റുകയും ചെയ്തു. അബിയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ഇപ്പോള്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിക്കൊണ്ട് റേഞ്ച് ഡിഐജി ഉത്തരവായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: