തിരുവനന്തപുരം: യുപിയിലെ അമേറിയില്‍ 2019ല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് തോല്‍വി ഏറ്റുവാങ്ങിയ ശേഷം വയനാട്ട് സുരക്ഷിത മണ്ഡലമായി കണ്ടെത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇന്ത്യാമുന്നണിയുടെ ഭാഗമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാവായ ആനി രാജയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രാഹുല്‍ഗാന്ധി കഠിനമായി വിമര്‍ശിക്കുകയാണ്.
അതിനിടെ അമേഠിയില്‍ നിന്നും ഓടിപ്പോയ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മുഖാമുഖം കാണാന്‍ എത്തുകയാണ് സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി എവിടെപ്പോയാലും അവിടെപ്പോയി രാഹുല്‍ ഗാന്ധിയെ നേരിടുക എന്നത് സ്മൃതി ഇറാനി ഒരു വ്രതമായി എടുത്തിരിക്കുകയാണ്.55000 വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധിയെ 2019ല്‍ സ്മൃതി ഇറാനി തോല്‍പിച്ചത്. ഇനി ഒരു തവണ കൂടി ഗാന്ധി കുടുംബത്തിലെ അംഗം അമേഠിയില്‍ നിന്ന് തോറ്റാല്‍ മുഖം നഷ്ടപ്പെടും എന്നതിനാലാണ് മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള വയനാട്ടിലേക്ക് രാഹുല്‍ നീങ്ങിയത്. കഴിഞ്ഞ മാസം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അമേഠിയിലൂടെ കടന്നുപോകുന്നതറിഞ്ഞ് സ്മൃതി ഇറാനിയും അവിടെ എത്തിയിരുന്നു. അവര്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയതോടെ തന്റെ യാത്ര വെട്ടിച്ചുരുക്കി രാഹുല്‍ ഗാന്ധി സ്ഥലം വിടുകയായിരുന്നു.
Dear voters of Wayanad, I am deeply honored to submit my nomination as the @BJP4India and NDA candidate for the Wayanad Parliamentary Constituency tomorrow at 11 am. I will strive towards representing the outstanding work of @narendramodi ji's Government in Wayanad. Accompanied… pic.twitter.com/gpSXKWA2ZD
— K Surendran(മോദിയുടെ കുടുംബം) (@surendranbjp) April 3, 2024
വയനാട്ടില്‍ വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും. ഏപ്രില്‍ നാലിന് വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് പത്രികാ സമര്‍പ്പണം. ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്‌ക്ക് വരുന്ന വിവരം അറിയിച്ചത്. എന്തായാലും വയനാട്ടിലെ ജനങ്ങളോട് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെക്കുറിച്ച് ചിലതെല്ലാം പറയുമെന്നുറപ്പാണ്.
‘ഏപ്രില്‍ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയാണ്. അമേഠിയില്‍ വികസനവിപ്‌ളവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മൃതി ഇറാനിജിയോടൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് പോകുന്നതെന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: