തിരുവനന്തപുരം: രാഷ്‌ട്രീയ ദീര്‍ഘവീക്ഷണമില്ലായ്മയാണ് തീരദേശ മേഖല ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ലത്തീന്‍ കത്തോലിക്ക അതിരൂപത രാഷ്‌ട്രീയകാര്യ സമിതി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ വാസികളുടെ അവകാശ പത്രിക സമര്‍പ്പണവും നടന്നു.
കടല്‍ വിഭവങ്ങളെ നശിപ്പിക്കാതെ തന്നെ വികസനങ്ങള്‍ കൊണ്ടുവരാമെന്ന നയമാണ് ബിജെപിയുടേത്. സാഗര്‍മാല പോലുള്ള പദ്ധതികളാണ് വിഴിഞ്ഞം, പൊഴിയൂര്‍, പൂവാര്‍ തുടങ്ങിയ തീരദേശ മേഖലകളുടെ വികസനത്തിനു വേണ്ടത്. കടലാക്രമണ മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കേന്ദ്ര സര്‍ക്കാരാണ് ധനവിനിയോഗം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ക്ഷമത ഉറപ്പാക്കുന്നതിനുള്ള നൈപുണ്യ വികസനമാണ് തന്റെ ലക്ഷ്യമെന്നും അതു നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സുസ്ഥിര വികസനമാണ് തീരദേശത്ത് നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” ജില്ലയിൽ എല്ലായിടത്തും കുടിവെള്ളമെത്തിക്കും”
ബാലരാമപുരം: പയറ്റുവിള പൊറ്റയിൽ കോളനി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. കോളനിയിലെത്തിയ സ്ഥാനാർത്ഥിക്ക് മുന്നിൽ നാട്ടുകാർ അവതരിപ്പിച്ച പ്രധാന ആവശ്യം കുടിക്കാൻ ഒരുതുള്ളി വെള്ളം പോലും കിട്ടാനില്ലന്നതാണ്. കോളനി പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കുഴൽ കിണർ ഉപയോഗശൂന്യമാണ്.അടിയന്തിരമായി ശരിയാക്കണം. പ്രദേശവാസികൾ സ്ഥാനാർത്ഥിക്ക് മുന്നിൽ
പ്രധാനമായും നിരത്തിയത് ഇത്തരം പരാതികളാണ്. താൻ വിജയിച്ചാൽ തിരുവനന്തപുരം ജില്ലയിൽ എല്ലാ പ്രദേശത്തും കുടിവെള്ളമെത്തിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി.
അതിനു ശേഷം
ഐത്തിയൂർ വാർഡിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ സംശയങ്ങൾക്ക് നിവാരണം നൽകി. വാർഡിൽ സംഘടിപ്പിച്ച കുടുംബ സംഗമ യോഗത്തിലാണ് സ്ത്രീകൾ സ്ഥാനാർത്ഥിയോട് സംശയങ്ങൾ ചോദിച്ചത്. സാങ്കേതിക തടസം പറഞ്ഞ് തൊഴിലുറപ്പ് വേതനം സംസ്ഥാന സർക്കാർ വൈകിപ്പിക്കുന്നതായി തൊഴിലുറപ്പ് തൊഴിലാളികൾ പരാതിപ്പെട്ടു. തൊഴിലുറപ്പ് ദിനം 150 ആക്കണമെന്നും ആവശ്യമുയർന്നു. തൊഴിലെടുക്കുന്ന സ്ഥലത്തെ ഫോട്ടോ കൾ അപ്ലോഡ് ചെയ്യുന്നതിലെ സാങ്കേതിക തടസമാണ് കൂടുതലും പരാതിയായി ഉയർന്നത്.
സംസ്ഥാന സമിതി അംഗം പോങ്ങുംമൂട് വിക്രമൻ, മീഡിയ സെൽ ജില്ലാ കൺവീനർ RS സമ്പത്ത്, മണ്ഡലം പ്രസിഡണ്ട് Ad സുനീഷ്, പൂഴിക്കുന്ന് ശ്രീകുമാർ ,പുന്നയ്‌ക്കാട് ബിജു, ശ്രീകണ്ഠൻ, സുനിത തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു
രാജീവ് ചന്ദ്രശേഖർ ബാലരാമപുരം എച്ച്എൽഎൽ സന്ദർശിച്ചു.
ബാലരാമപുരം: എച്ച്എൽഎൽ ബാലരാമപുരം യൂണിറ്റ് സന്ദർശിച്ചു. യൂണിറ്റ് ജനറൽ മാനേജർ കെ.വി സതീഷ്കുമാർ, ബിഎംഎസ് എച്ച്എൽഎൽ നേതാക്കളായ സനിൽകുമാർ, അരുൺ, ബിവിൻ കുമാർ, രാധാകൃഷ്ണൻ, ബാലൻ, രഞ്ജിത്ത് എന്നിവർ ചേർന്ന് അദേഹത്തെ സ്വീകരിച്ചു. തൊഴിലാളികളോട് സംവദിച്ച രാജീവ് ചന്ദ്രശേഖർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവരുന്നയിച്ച ആവശ്യങ്ങൾക്കും ഞാൻ ജയിച്ച് എം പിയായാൽ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. എച്ച്എൽഎല്ലിലെ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ച് തൊഴിലാളി പ്രതിനിധി ശ്രീദേവി കേന്ദ്രമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: