കൊല്ലം ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ താലൂക്ക് ഓഫിസിന് മുന്നില്‍ നിന്ന് എന്ഡിഎനേതാക്കളുടെ നേതൃത്വത്തില്‍ റോഡ് ഷോയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
ഇതിനായി ഭാര്യ സിന്ധുവും മകള്‍ ദിയാ കൃഷ്ണയും അതിരാവിലെ കൊല്ലത്തെത്തിച്ചേര്ന്നിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക മാത്രമല്ല, അദ്ദേഹത്തോടൊപ്പം അവര്‍ തെരുവില്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തു. അച്ഛന്റെ രാഷ്ട്രീയത്തോട് ഏറെ താല്പര്യം ഉള്ള വ്യക്തിയാണ് ദിയ. മുന്‍പും പരസ്യമായി തന്നെ അച്ഛന്റെ രാഷ്ട്രീയത്തിന് പിന്തുണയുമായി ദിയ മുന്നിട്ടറിങ്ങിയിട്ടുണ്ട്.
ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരപുത്രിയാണ്. കൃഷ്ണകുമാറിന്റെ മക്കള്‍ എല്ലാവരും സാമൂഹിക രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അതിനുകാരണം മറ്റൊന്നുമല്ല. നാല് മക്കളും ചേര്‍ന്ന് അവരുടെ പേരില്‍ ഒരു സന്നദ്ധസംഘടന തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ പേരിന്റെ ചുരുക്ക രൂപമായ അഹാദിഷിക എന്നാണ് സംഘടനക്ക് പേര്. ഓഫീസ് രൂപീകരിച്ച് ആവശ്യക്കാര്‍ക്ക് നിരവധി സേവനങ്ങള്‍ ചെയ്തുപോരുന്ന സംഘടനയാണിത്. സിനിമാതാരമായ അഹാന കൃഷ്ണ ടൂറിലായതിനാലായതിനാല് എത്താന്‍ കഴിയാതിരുന്നത് എന്ന് സിന്ധു കൃഷ്ണകുമാര്‍ അറിയിച്ചു.
കൊല്ല നിവാസികള്‍ക്ക് ഏറെ ജനപ്രീയനായി മാറിയിരിക്കുകയാണ് കൃഷ്ണകുമാര്‍ ജി. കഴിഞ്ഞ ദിവസം കടലോരമേഖലയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ടലേറ്റത്തില് തീരദേശവാസികള്‍ക്ക് ഉണ്ടാകുന്ന ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് കൃഷ്ണകുമാര്‍ നിശ്ചയദാര്‍ഢ്യത്തോടെ വ്യക്തമാക്കി. കഴിഞ്ഞദിവസം മുണ്ടയ്ക്കല്‍ വെടിക്കുന്നില്‍ കേന്ദ്രസംഘത്തോടൊപ്പം സന്ദര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ സമയമായതിനാല്‍ കേന്ദ്രമന്ത്രിക്ക് നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് ഒന്നും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂണില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ ഇപ്പോഴത്തെ റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്കു മുന്‍പാകെ എത്തും. ഇതിനുശേഷം ശാസ്തീയ പഠനം ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തി കടലാക്രമണത്തെ നേരിടാന്‍ ശാശ്വത പരിഹാരം കണ്ടെത്തും. ഓരോ സ്ഥലത്തെക്കുറിച്ച് പഠിച്ച് വേണം പ്രശ്ന പരിഹാരം കണ്ടെത്തേണ്ടത്. ഇതിനായി വിദഗ്ധ പഠനം ആവശ്യമാണ്.
എംപിയും എംഎല്‍എയും മേയറും അടക്കമുള്ളവര്‍ എത്തി താത്ക്കാലിക വാഗ്ദാനങ്ങള്‍ നല്കി മടങ്ങുകയാണ്. അതിനാലാണ് പതിറ്റാണ്ടുകളായി നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നത്. താത്ക്കാലിക പരിഹാരമല്ല, ശാശ്വത പരിഹാരമാണ് വേണ്ടതെന്നും തീരദേശവാസികള്‍ക്കൊപ്പം എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: