ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശില്‍ മലയാളികളുടെ അസ്വാഭാവിക മരണത്തില്‍ ദുര്‍മന്ത്രവാദ സാധ്യത തള്ളാതെ അരുണാചല്‍ പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് ഇറ്റാനഗര്‍ എസ് പി അറിയിച്ചു.
കേസന്വേഷണത്തിന് അഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. ഭാര്യ ദേവിയേയും സുഹൃത്ത് ആര്യയെയും മരണാനന്തര ജീവിതത്തെ കുറിച്ച് പറഞ്ഞ് അതിലേക്ക് ആകര്‍ഷിച്ചത് നവീന്‍ എന്നാണ് സൂചന.
മാര്‍ച്ച് 28ന് ഇറ്റാനഗറില്‍ എത്തിയ മൂവരും കുടുംബം എന്ന പറഞ്ഞാണ് സിറോ താഴ് വരയിലെ ഹോട്ടലില്‍ മുറിയെടുത്തത്. നവീന്റെ രേഖകളാണ് നല്‍കിയത്. ഇതിന് ശേഷം മൂന്ന് ദിവസം പുറത്ത് കറങ്ങി. ഏപ്രില്‍ ഒന്ന് മുതല്‍ ഇവരെ കുറിച്ച് വിവരം ഇല്ലാതായതെന്ന് പൊലീസ് പറഞ്ഞു.
ദമ്പതികള്‍ മുമ്പേ മരണാന്തര ജീവിതവുമായി ബന്ധപ്പെട്ട ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.മൃതദേഹം കണ്ടെത്തിയ അരുണാചല്‍ പ്രദേശിലെ സിറോ താഴ് വരയിലേക്ക് ദമ്പതികള്‍ ഒന്നര വര്‍ഷം മുമ്പും രഹസ്യമായി എത്തിയിരുന്നു.
ഹോട്ടല്‍ മുറിയില്‍ നിന്നും രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികയും ബ്ലേഡും പൊലീസ് കണ്ടെത്തി. ആര്യയുടെ കഴുത്തിലും, ദേവിയുടെയും നവീന്റെയും കയ്യിലുമാണ് ബ്ലേഡ് കൊണ്ടുള്ള മുറിവുകളേറ്റിരുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മരിച്ച ആര്യയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ആയുര്‍വേദ ഡോക്ടര്‍മാരായ നവീനും ദേവിയും ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞ്് ജോലി ഉപേക്ഷിച്ചു. ദേവി പിന്നീട് ജര്‍മന്‍ ഭാഷ അധ്യാപികയായി തിരുവന്തപുരത്തെ സ്വകാര്യ സ്കൂളില്‍ പ്രവേശിച്ചു. ഇവിടെ വച്ചാണ് ആര്യയെ പരിചയപ്പെടുന്നത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെ മൂവരും മരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്.
കോട്ടയത്തെ വീട്ടില്‍ നിന്നും കഴിഞ്ഞ മാസം പോയ നവീനും ഭാര്യയും 27വരെഎവിടെയായിരുന്നു. മരിക്കാനായി ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടി അരുണാചല്‍പ്രദേശ് തെരഞ്ഞെടുത്തത് എന്തിന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കാണ് ഉത്തരം കിട്ടേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: