ആലപ്പുഴ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തട്ടിപ്പാണെന്ന് വ്യാജവാര്‍ത്ത നല്കിയ വെനീസ് ടിവി എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്.
ആലപ്പുഴ സൗത്ത് പൊലീസാണ് യു ട്യൂബ് ചാനലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിനാണ് ചാനലുടമ നടത്തിയത്.
ഇവിഎം മെഷിനെതിരെ സുപ്രീം കോടതി ജഡ്ജിയുടെ പരാമര്‍ശം എന്ന രീതിയില്‍ സുപ്രീം കോടതിയിലെ അഭിഭാഷകന്റെ വീഡിയോയാണ് ചാനല്‍ ഉടമ പ്രചരിപ്പിച്ചത്. പലരും ഇത് വിശ്വസിച്ച് വീഡിയോ ഷെയര്‍ ചെയ്യുന്നതായും അറിയാന്‍ കഴിഞ്ഞു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിന് നടത്തി സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ തന്റെ ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്ന് പോലീസ് പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് താഴെപ്പറയുന്ന വാട്സാപ്പ് നമ്പറിലൂടെ വിവരം നല്‍കാം.
സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് 9497942700
തിരുവനന്തപുരം സിറ്റി 9497942701, തിരുവനന്തപുരം റൂറല്‍ 9497942715, കൊല്ലം സിറ്റി 9497942702, കൊല്ലം റൂറല്‍ 9497942716, പത്തനംതിട്ട 9497942703, ആലപ്പുഴ 9497942704
കോട്ടയം 9497942705, ഇടുക്കി 9497942706, എറണാകുളം സിറ്റി 9497942707, എറണാകുളം റൂറല്‍ 9497942717, തൃശ്ശൂര്‍ സിറ്റി 9497942708, തൃശ്ശൂര്‍ റൂറല്‍ 9497942718, പാലക്കാട് 9497942709, മലപ്പുറം 9497942710, കോഴിക്കോട് സിറ്റി 9497942711, കോഴിക്കോട് റൂറല്‍ 9497942719, വയനാട് 9497942712, കണ്ണൂര്‍ സിറ്റി 9497942713, കണ്ണൂര്‍ റൂറല്‍ 9497942720, കാസര്‍കോട് 9497942714, തിരുവനന്തപുരം റെയ്ഞ്ച് 9497942721, എറണാകുളം റെയ്ഞ്ച് 9497942722, തൃശ്ശൂര്‍ റെയ്ഞ്ച് 9497942723, കണ്ണൂര്‍ റെയ്ഞ്ച് 9497942724
പ്രതികരിക്കാൻ ഇവിടെ എഴുതുക: