ടോക്യോ: തായ്‌വാനിൽ ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ നാല് മരണം മരണം. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായ ഹുവാലിയൻ എന്ന പർവത പ്രദേശമായ കിഴക്കൻ കൗണ്ടിയിൽ പാറകൾ വീണാണ് മരണം. പ്രദേശത്ത് 50ലേറെ പേർക്ക് പരിക്കേറ്റതായും തായ്‌വാനിലെ അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി.
26 കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. പ്രദേശത്ത് ഇരുപതോളം പേർ കുരുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭൂചലനത്തിനു പിന്നാലെ തായ് വാനിലും ജപ്പാന്റെ തെക്കൻ മേഖലയിലും ഫിലപ്പീൻസിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് മീറ്റർവരെ ഉയർന്ന സുനാമി തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോ മീറ്റർ തെക്ക് മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 25 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് ബുധനാഴ്‌ച്ച തായ്‌വാനിൽ ഉണ്ടായത്. 1999 സെപ്റ്റംബറിൽ റിക്ടർ സ്‌കെയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽൽ 2400 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: