മുംബൈ: അതിവേഗത്തിലുള്ള റിലയൻസ് ജിയോയുടെ വളർച്ച രാജ്യത്ത് 5ജിയുടെ മികച്ച പ്രകടത്തിന് നേതൃത്വം നൽകുന്നു. ആദ്യമെത്തുന്നതിനുള്ള കുതിപ്പിലാണ് ജിയോ. ടെലികോം വകുപ്പിന്റെ കണക്കുകൾ പ്രകാരം 2024 ഫെബ്രുവരി 29 വരെ രാജ്യത്ത് 4.25 ലക്ഷം ബിടിഎസ് സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ 80 ശതമാനവും റിലയൻസ് ജിയോയുടേതാണ്.
ലോ-ബാൻഡ്, മിഡ്-ബാൻഡ് സ്പെക്ട്രം, ഫൈബർ നെറ്റ്വർക്ക് എന്നിവയിൽ നിന്നും ലഭ്യമാകുന്ന കവറേജ് റിലയൻസ് ജിയോയെ അതിന്റെ വരിക്കാർക്ക് തടസ്സമില്ലാത്ത സേവനം നൽകുന്നതിന് പ്രാപ്തമാക്കി. വീഡിയോ സ്ട്രീമിംഗിലും മൊബൈൽ ഗെയിമിംഗിലും കൂടുതൽ പുരോഗതി വരുത്തി. റിലയൻസ് ജിയോയുടെ 5ജി നെറ്റ്വർക്ക് എയർടെല്ലിന്റെ 5ജി നെറ്റ്വർക്കിനേക്കാൾ 1.14 സെക്കൻഡ് വേഗതയിൽ ലഭ്യമാകും.
ഭാരതി എയർടെല്ലിനൊപ്പം റിലയൻസ് ജിയോയും രാജ്യത്തുടനീളം 5ജി നെറ്റ്വർക്കുകൾ പുരോഗതിയിൽ എത്തിക്കുന്നതിൽ നടത്തിയ നിക്ഷേപം വളരെ വലുതാണ്. 5ജി ലഭ്യതയിൽ ഇന്ത്യ ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. ജിയോയുടെ വ്യാപകമായ 5ജി കവറേജ് അതിന്റെ നിരക്കിൽ നിന്നുതന്നെ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: