വിസ്കിയും ബിയറും വാഗ്ദാനം നല്കി ഒരു സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ ജനവിധി തേടാനിറങ്ങിയ വനിത റാവത്തിന്റേതാണ് വിചിത്രമായ വാഗ്ദാനം.
എല്ലാ ഗ്രാമങ്ങളിലും ബിയര്‍ പാര്‍ലറുകള്‍, റേഷന്‍ കടകള്‍ വഴി മദ്യം, എംപി ഫണ്ടിലൂടെ പാവങ്ങള്‍ക്ക് വിദേശത്തുനിന്ന് എത്തിക്കുന്ന വിസ്കിയും ബിയറും… വനിത വാര്‍ത്തയില്‍ നിറയുന്നത് ഇങ്ങനെയാണ്. പക്ഷേ നിബന്ധനകളുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കില്ല. ലൈസന്‍സില്ലാത്തവര്‍ക്ക് വില്‍ക്കാനുമാകില്ല.
പകലന്തിയോളം പണിയെടുക്കുന്ന പാവങ്ങളുടെ ആശ്വാസ പാനീയമാണ് മദ്യമെന്നാണ് വനിത നല്കുന്ന ന്യായീകരണം. അവര്‍ക്ക് ഗുണനിലവാരമുള്ള വിസ്കിയോ ബിയറോ വാങ്ങാന്‍ കഴിയില്ല. നാടന്‍ മദ്യം മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് ആകര്‍ഷകമായ ഈ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നതെന്ന് വനിത റാവത്ത് പറയുന്നു.
ചന്ദ്രപൂര്‍ ജില്ലയിലെ ചുമൂര്‍ ഗ്രാമവാസിയാണ് വനിത. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ നിന്നും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിമൂര്‍ നിയമസഭാ സീറ്റില്‍ നിന്നും വനിത മത്സരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: