തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിശ്വകര്‍മ്മ വിഭാഗത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. വിശ്വകര്‍മ്മ തൊഴിലാളികള്‍ക്ക് തൊഴില്‍ പാക്കേജ് അനുവദിക്കുക, വിശ്വകര്‍മ്മ ദിനം പൊതു അവധിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.ആര്. മധു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
ഭരണഘടന അനുശാസിക്കുന്ന തുല്യനീതി തുല്യ അവകാശം ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്ന് അതുടന്‍ നടപ്പിലാക്കണമെന്ന് റ്റി.ആര് മധു പറഞ്ഞു. മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തൊഴില്‍ രംഗത്തും വിദ്യാഭ്യാസ രംഗത്തും സംവരണം അനുവദിക്കണം. ജാതി സെന്‍സസ് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ് തച്ചുവേലില്‍, ട്രഷറര്‍ എം.വി ലക്ഷ്മണന്, അഡ്വ. വി. ദീപു, രംഗനാഥന് തുടങ്ങിയവര്‍ മാര്‍ച്ചിനും ധര്‍ണയ്ക്കും നേതൃത്വം നല്കി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറുകണക്കിന് പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: