ന്യൂദൽഹി: എഎപി എംപിയും നേതാവുമായ സഞ്ജയ് സിംഗിന് സുപ്രീം കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു. ദൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എതിർപ്പില്ലെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമ്മതിച്ചതിനെത്തുടർന്നാണ് ജാമ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആം ആദ്മി പാർട്ടിക്ക് ഒരു ആശ്വാസമാണ് രാജ്യസഭാംഗത്തിന് ജാമ്യം അനുവദിച്ചത്.
ദേശീയ കൺവീനറും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഏപ്രിൽ 19 നും ജൂൺ 1 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായി നടക്കും. ദൽഹിയിൽ മെയ് 25 ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ജൂൺ 4 ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: