വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ ജോലി നോക്കുന്നവര്‍ക്കുള്ള ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) ഇന്ത്യയില്‍ ഓരോ വര്‍ഷവും എഴുതുന്നത് ശരാശരി രണ്ടര ലക്ഷം പേര്. ഡോക്ടര്‍മാരെക്കാള്‍ കൂടുതല്‍ നഴ്സുമാരാണ്. 90% പേര് മലയാളികളും.
ഇന്ത്യയില്‍ 6 പ്രീമിയം പരീക്ഷാ കേന്ദ്രങ്ങളില്‍ നാലും കേരളത്തിലാണ്. കോട്ടയം, എറണാകുളം, അങ്കമാലി എന്നിവിടങ്ങളില്‍. 11 സര്‍ട്ടിഫൈഡ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 17 കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. ഓസ്ട്രേലിയയിലെ കേംബ്രിഡ്ജ് ഇംഗ്ലീഷ്, ബോക്സ് ഹില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംരംഭകമായ കേംബ്രിഡ്ജ് ബോക്സ് ഹില്‍ ലാംഗ്വേജ് അസിസ്റ്റന്റ് യൂണിറ്റ് ട്രസ്റ്റ് ആണ് പരീക്ഷയും പരിശീലവും നടത്തുന്നത്. 165 രാജ്യങ്ങളില്‍ പരിശീലനം നല്‍കുന്നതിന് പുറമേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് പ്ളാറ്റ് ഫോമും ആരംഭിച്ചിട്ടുണ്ട് ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, യു.കെ. തുടങ്ങിയ രാജ്യങ്ങളില്‍ ഒ.ഇ.ടി. സ്കോറിന്റെ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ്.
ഓ ഇ ടി പരീക്ഷയിലും ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും ഇത് കണ്ടെത്താന്‍ ഫലപ്രദമായ സംവിധാനം ഉണ്ടെന്നും പിടിക്കപ്പെട്ടാല്‍ വിലക്കിന് കാരണമാകുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: