തിരുവനന്തപുരം: മുന്‍ എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവും ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു. എന്‍ഡിഎ തെരഞ്ഞെടുപ്പ് ഓഫീസില്‍ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ തങ്കമണിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
അന്തരിച്ച ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരിയാണ് തങ്കമണി. കേരള സാംബവ സൊസൈറ്റിയുടെ നേതൃനിരയിലും സജീവമാണ് തങ്കമണി. കോണ്‍ഗ്രസില്‍ എഐസിസി അംഗമടക്കം വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള വനിതാ നേതാവ് എന്ന പ്രത്യേകതയുമുണ്ട്.
തിരുവനന്തപുരത്ത് എന്‍ഡിഎയുടെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങുമെന്ന് അവര്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, അഡ്വ. ജെ.ആര്‍. പത്മകുമാര്‍, കൗണ്‍സിലര്‍ പി. അശോക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തങ്കമണിയെ സ്വീകരിച്ചു. 27 വയസ്സുമുതല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച തനിക്ക് അവഗണന മാത്രമാണ് ലഭിച്ചതെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ കേണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു.
ചിത്രം : ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് തങ്കമണി ദിവാകരനെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ്ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: