കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേയക്ക് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിനിധിയായി ജന്മഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് യു.പി. സന്തോഷിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാമനിര്‍ദ്ദേശം ചെയ്തു. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്.
കണ്ണൂര്‍ സ്വദേശിയായ സന്തോഷ് 29 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കേരളകൗമുദി, ജനം ടിവി എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
കേരള മീഡിയ അക്കാദമിയുടെ വി. കരുണാകരന് നമ്പ്യാര്‍ അവാര്‍ഡ്, കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കെ.സി. മാധവക്കുറുപ്പ് അവാര്‍ഡ്, ലഖ്നൗ ബി.ഡി. ദേവസ് സേവാന്യാസിന്റെ പി.എന്‍. മിശ്ര അവാര്‍ഡ് തുടങ്ങി മാധ്യമരംഗത്ത് നിരവധി പുരസ്കാരങ്ങള്‍ നേടി.
തെയ്യത്തെ കുറിച്ചുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയര്‍, സീനിയര്‍ ഫെല്ലോഷിപ്പുകള്‍, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ടാഗോര്‍ നാഷണല്‍ റിസര്‍ച്ച് സ്കോളര്‍ഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. തെയ്യത്തെ കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററി ചിത്രത്തിനും പുരസ്കാരങ്ങള്‍ ലഭിച്ചു. തെയ്യത്തെ കുറിച്ച് രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗമായിരുന്നു.
ജന്മഭൂമി ന്യുസ് എഡിറ്റര്‍ പി ശ്രീകുമാറിനെ നേരത്തെ കേരള സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: