ന്യൂദൽഹി: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി റിമാൻഡ് അവസാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തിങ്കളാഴ്ച ദൽഹി കോടതിയിൽ ഹാജരാക്കി. തിരക്കേറിയ കോടതിമുറിയിൽ സ്‌പെഷ്യൽ ജഡ്ജി കാവേരി ബവേജയുടെ മുന്നിലാണ് കെജ്‌രിവാളിനെ ഹാജരാക്കിയത്.
എഎപി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ്, കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ എന്നിവർ കോടതിയിൽ ഒപ്പമുണ്ടായിരുന്നു. കേസിൽ മാർച്ച് 21 നാണ് ഫെഡറൽ അന്വേഷണ ഏജൻസി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.
അടുത്ത ദിവസം പ്രത്യേക ജഡ്ജി ബവേജ കെജ്‌രിവാളിനെ മാർച്ച് 28 വരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഇതേത്തുടർന്ന്, കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യൽ ഏപ്രിൽ 1 വരെ നാല് ദിവസം കൂടി നീട്ടണമെന്ന ഇഡിയുടെ ഹർജി കോടതി അനുവദിച്ചു.
റിമാൻഡ് അപേക്ഷയിൽ, എഎപി നേതാവിന് ദൽഹി മദ്യ കുംഭകോണത്തിന്റെ മുഴുവൻ ഗൂഢാലോചനയിലും, നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും വരുമാനത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചതിനും പങ്കുണ്ടെന്ന് അന്വേഷണ ഏജൻസി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: